KeralaLatest

തനത് കൃഷി കോവിഡ് കാലത്തു തിരിച്ചു വന്നു. മന്ത്രി രാജു

“Manju”

കൃഷ്ണകുമാർ സി

 

ലോക്ക് ഡൗൺ കാലത്തു കാർഷിക മേഖലയിലെ പ്രവർത്തനങ്ങളിൽ വലിയ മാറ്റമാണ് വന്നതെന്നും തനതായ കൃഷി അനുബന്ധ പ്രവർത്തനം കോവിഡ് കാലത്തു തിരിച്ചു വന്നുവെന്നും മന്ത്രി കെ. രാജു പറഞ്ഞു. വെഞ്ഞാറമൂട് മൈലക്കുഴിയിൽ സി പി ഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മരച്ചീനി കൃഷിയുടെ നടീൽ ഉത്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് കാലത്തു സംസ്ഥാനത്തു ഭക്ഷ്യ ക്ഷാമം മുന്നിൽ കണ്ടു സർക്കാർ ഭക്ഷ്യ സുരക്ഷക്കായി ഒരുക്കിയ പദ്ധതിയായിരുന്നു സുഭിക്ഷ കേരളം. കൃഷിയുമായി ഇറങ്ങുന്നത്. സി പി ഐ നടത്തി വരുന്ന ചീര കൃഷി വൻ വിജയമാണെന്നും, കപ്പ കൃഷി കാമ്പയിൻ വളരെ വിജയ കരമായി നടത്തുമെന്നും മന്ത്രി പറഞ്ഞു. പട്ടിണി രഹിത കേരളം കെട്ടിപ്പടുക്കുന്നതിൽ എല്ലാ ശ്രമങ്ങൾക്കും പിന്തുണയെന്നു സിനിമ താരം സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. സംവിധയകാൻ തുളസീദാസാണ് തന്റെ രണ്ടേക്കറോളം ഭൂമി ലോക്ക് ഡൗൺ കാലത്തു മരച്ചീനി കൃഷിക്കായി വിട്ടു കൊടുത്ത് മാതൃകയായത്. സിപിഐ ജില്ലാ അസി.സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ,മണ്ഡലം സെക്രട്ടറി എ.എം റൈസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ് ഷൗക്കത്ത്, വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടി ആർ.എസ് ജയൻ, സംഘാടക സമിതി ഭാരവാഹികളായ പി.സോമൻ ഉണ്ണിത്താൻ, എം.രാമകൃഷ്ണപിള്ള, സി.അർജ്ജുനൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button