Latest

പുതിയ അപ്ഡേഷനുമായി വാട്ട്സ് ആപ്പ്

“Manju”

സിന്ധുമോൾ. ആർ

വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ഇതാ പുതിയായൊരു സന്തോഷ വാര്‍ത്ത. ഉപഭോക്താക്കളുടെ വാട്ട്സ് ആപ്പ് നമ്പറുകള്‍ ഇപ്പോള്‍ ഹൈഡ് ചെയ്തുകൊണ്ട് തന്നെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. .എന്നാല്‍ ഇത് ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്റെ സഹായത്തോടെ മാത്രമാണ് ചെയ്യുവാന്‍ സാധിക്കുക. അങ്ങനെയുള്ള തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷനുകള്‍ ധാരാളമായി പ്ലേ സ്റ്റോറുകളില്‍ ലഭ്യമാണ്‌.

അത്തരത്തില്‍ നമ്പറുകള്‍ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷന്‍ ആണ് ടെസ്റ്റ്ന എന്ന ആപ്ലികേഷനുകള്‍. ഈ ആപ്ലികേഷനുകള്‍ ഉപയോഗിച്ച്‌ ഫോണ്‍ നമ്പറുകള്‍ ഹൈഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ആപ്ലികേഷനുകള്‍ ഉപയോഗിക്കുന്നവര്‍ അത് സെക്യൂര്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്. വാട്ട്സ് ആപ്പില്‍ പുതിയ അപ്പ്‌ഡേഷനുകള്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാക്കുകയാണ്. ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്ഷനാണ് ഇപ്പോള്‍ വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്കായി ലഭ്യമാകുന്നത്. ഡിസ്സപ്പിയറിങ് മെസ്സേജ് എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോള്‍ ആ ചാറ്റുകള്‍ ഡിസ്സപ്പിയറിങ് മെസ്സേജ് ഇനേബിള്‍ ആക്കിയിടുകയാണെങ്കില്‍ 7 ദിവസം കഴിയുമ്പോള്‍ ആ മെസേജുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമായി പോകുന്നതാണ്.

അതില്‍ മീഡിയ ഫയലുകള്‍ ഉള്‍പ്പെടെ തന്നെ 7 ദിവസ്സം കഴിയുമ്ബോള്‍ ഡിലീറ്റ് ആയി പോകുന്നതാണ്. ഡിസ്സപ്പിയറിങ് മെസ്സേജ് ഇനേബിള്‍ ആക്കുവാനും ഓഫ് ചെയ്യുവാനും ഉള്ള സൗകര്യം ലഭിക്കുന്നതാണ്. എങ്ങനെയാണു ഡിസ്സപ്പിയറിങ് മെസ്സേജ് ഇനേബിള്‍ ചെയ്യേണ്ടതിങ്ങനെയാണ്; ആദ്യം തന്നെ ഡിസ്സപ്പിയറിങ് മെസ്സേജ് വ്യക്തിയുടെ വാട്ട്സ് ആപ്പ് ചാറ്റ് ബോക്സ് ഓപ്പണ്‍ ചെയ്യുക. അതില്‍ മീഡിയ വിസിബിലിറ്റിയ്ക്ക് താഴെ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്‌ഷന്‍ ലഭ്യമാകുന്നതാണ്. ഡിസ്സപ്പിയറിങ് മെസ്സേജ് ഓണ്‍ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ഈ സുഹൃത്തുമായുള്ള ചാറ്റുകളും മറ്റും 7 ദിവസ്സം കഴിയുമ്ബോള്‍ അപ്രത്യക്ഷമാകും.

Related Articles

Back to top button