IndiaLatest

സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

“Manju”

ശ്രീജ.എസ്‌

ലോകത്തെ സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. 100 പോയിന്റുകളില്‍ 82 നേടി ചൈനയാണ് ഒന്നാം സ്ഥാനത്ത് . സൈനിക ബജറ്റുകള്‍ ഉണ്ടായിരുന്നിട്ടും യുഎസ്‌എ 74 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് എത്തിയത്. റഷ്യ 69 ഉം ഇന്ത്യ 61 ഉം ഫ്രാന്‍സ് 58 ഉം പോയിന്റുകള്‍ നേടി. 43 പോയിന്റുകളുമായി യുകെ ഒന്‍പതാം സ്ഥാനത്തെത്തി.

സൈന്യത്തിനായി എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത് യു.എസ് ആണ്, 732 ബില്യണ്‍ യു. എസ് ഡോളറിന്റേതാണ് ഈ ബജറ്റ്. ചൈന 261 ബില്യണ്‍ യു.എസ് ഡോളറും, ഇന്ത്യ 71 ബില്യണ്‍ യു.എസ് ഡോളറും ചിലവഴിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button