LatestThiruvananthapuram

കൊല്ലം – വേളാങ്കണ്ണി സര്‍വ്വീസുമായി കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം

“Manju”

തിരുവനന്തപുരം; കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തിന് പുറത്തേക്കുള്ള ആദ്യത്തെ തീര്‍ത്ഥാടന യാത്ര കൊല്ലത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് ആരംഭിച്ചു. കൊല്ലത്ത് നിന്നും ആരംഭിച്ച തീര്‍ത്ഥാടനയാത്ര കൊല്ലം രൂപത ബിഷപ്പ് ഡോ: പോള്‍ ആന്റണി മുല്ലശ്ശേരി ആശീര്‍വദിച്ചു. കൊല്ലം യൂണിറ്റധികാരി അജിത്ത് കുമാര്‍, ബി.ടി.സി കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി രാജേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊല്ലത്ത് നിന്നും എല്ലാ വെള്ളി , ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 5.15 ന് ആരംഭിക്കുന്ന യാത്ര വി.ദൈവസഹയ പിള്ള രക്ത സാക്ഷിത്വം വരിച്ച പള്ളിയും (കാറ്റാടിമല), ഒരിയൂര്‍ വി.ജോണ്‍ ഡി ബ്രിട്ടോ യുടെ ദേവാലയവും സന്ദര്‍ശിച്ചു അന്നേ ദിവസം രാത്രിയോടെ വേളാങ്കണ്ണിയില്‍ എത്തി ചേരുന്നു. അടുത്ത ദിവസം രാവിലെ 9 മണിക്കുള്ള മലയാളം കുര്‍ബാനക്ക് ശേഷം വൈകുന്നേരം 4 മണിയോട് കൂടി യാത്ര തിരിച്ചു അടുത്ത ദിവസം അതിരാവിലെ തിരികെ എത്തി ചേരുന്ന വിധം ആണ് സര്‍വീസ് ക്രമീകരിച്ചിരുക്കുന്നത്.

പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ടിക്കറ്റ് നിരക്ക് ഒരു സീറ്റിനു 2,200 രൂപ മാത്രമാണ് ഈടാക്കുന്നത്. ടിക്കറ്റുകള്‍ വ്യക്തിഗതമായോ ​ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മൊത്തമായോ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ആയി :-+91-89215 52722, +91-99950 44775 ,+91-89219 50903, 91-94966 75635 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക.

Related Articles

Back to top button