IndiaLatest

രഞ്ജി ട്രോഫി ; തുടര്‍ച്ചയായ ജയം തേടി കേരളം നാളെ ഇറങ്ങും

“Manju”

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി കേരളം നാളെ ഇറങ്ങും. എലൈറ്റ് ഗ്രൂപ്പ് എയില്‍ മധ്യപ്രദേശാണ് എതിരാളി. നാളെ രാവിലെ 9:30 മുതല്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മേഘാലയ, ഗുജറാത്ത് ടീമുകളെ തോല്‍പ്പിച്ച സച്ചിന്‍ ബേബിയുടെ സംഘം വിജയ പ്രതീക്ഷയിലാണ്.

രോഹന്‍ കുന്നുമ്മല്‍ , എതന്‍ ആപ്പിള്‍ ടോം എന്നിവരായിരുന്നു ആദ്യ 2 മത്സരങ്ങളില്‍ കേരളത്തിന്റെ വിജയ ഹീറോകള്‍. പരുക്കേറ്റ വെറ്ററന്‍ പേസര്‍ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിലും കളിക്കില്ല. ആദിത്യ ശ്രീവാസ്തവയാണ് മധ്യപ്രദേശ് ടീമിന്റെ നായകന്‍. 2 മത്സരങ്ങളില്‍ നിന്നും 2 വിജയം നേടിയ ഇരുടീമുകള്‍ക്കും 13 പോയിന്റ് വീതമാണ് ഉള്ളത്.

Related Articles

Back to top button