KeralaLatest

ലോക്ക് ഡൗൺ കാലത്ത് ലൈസെൻസ് ഫീസ് ഒഴിവാക്കണമെന്ന് ബാറുടമകൾ

“Manju”

വൈശാഖ്.ആർ

 

മൂന്ന് മാസത്തെ ഫീസ് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ബാറുടമകൾ സർക്കാരിന് നിവേദനം നൽകി.ലോക്ക് ഡൗൺ കാരണം ബാർ അടഞ്ഞു കിടന്ന മാർച്ച്,ഏപ്രിൽ, മെയ് എന്നീമൂന്നുമാസത്തെ ലൈസെൻസ് ഫീസ് ഒഴിവാക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം.ഇക്കാര്യം ചൂണ്ടിക്കാണിച്ച അസോസിയേഷൻ മന്ത്രി ടി.പി രാമകൃഷ്ണന് നിവേദനം നൽകി.

അടുത്ത മാർച്ച് 31 വരെയുള്ള ലൈസെൻസ് ഫീസ് മുൻകൂറായാണ് അടക്കേണ്ടത്.30 ലക്ഷം രൂപ വാർഷിക ഫീസിൽ നിന്ന് മൂന്നു മാസത്തെ തുകയ്ക്കാനുപാതികമായ തുക കുറയ്ക്കണമെന്നും സർക്കാരിനോട് ബാറുടമകൾ ആവശ്യപ്പെട്ടു.ലോക്ക് ഡൗൺ കാരണം വാർഷിക ലൈസെൻസ് ഫീസ് അടക്കാനുള്ള സമയം മാർച്ച് 31 യിൽ നിന്ന് മെയ് 31 വരെയാക്കി സർക്കാർ നീട്ടിയിരുന്നു.അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കും എന്നാണ് സൂചന.

സർക്കാർ ഔട്ട്ലെറ്റുകളുടെ മാത്രം കുത്തകയായിരുന്ന മദ്യത്തിന്റെ പാർസൽ വിതരണം ബാറുകൾക്കുകൂടി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.ബാറുകൾക്കും പാർസൽ നിയമം പാലിക്കണം എന്ന് പറഞ്ഞുകൊണ്ട് അബ്ക്കാരിനിയമത്തിലും സർക്കാർ ഭേദഗതി വരുത്തിയിരുന്നു.

Related Articles

Back to top button