IndiaLatest

ടെലികോം രംഗത്തേക്ക് ചുവടുവയ്ക്കാന്‍ ആമസോണ്‍

“Manju”

രാജ്യത്തെ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍- ഐഡിയ ആമസോണുമായി ചര്‍ച്ചകള്‍ നടത്തി. 20,000 കോടി രൂപ സമാഹരിക്കാനാണ് ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണുമായി ചര്‍ച്ച സംഘടിപ്പിച്ചത്.
20,000 കോടി രൂപയില്‍ 10,000 കോടി രൂപ ഇക്വിറ്റി നിക്ഷേപമായും ബാക്കി തുക വായ്പയായും സമാഹരിക്കാനാണ് വിഐയുടെ ലക്ഷ്യം. ഈ തുക ഉപയോഗിച്ച്‌ 5ജി സ്പെക്‌ട്രം ലേലത്തില്‍ പങ്കെടുക്കാനും വിഐ ലക്ഷ്യമിടുന്നുണ്ട്.

ടെലികോം പങ്കാളിത്തമില്ലാത്ത ഒരേയൊരു ക്ലൗഡ് സേവന ദാതാവാണ് വോഡഫോണ്‍ ഐഡിയ. കൂടാതെ, യുഎസില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാത്ത ഒരെയൊരു ടെലികോം ഓപ്പറേറ്റര്‍ കൂടിയാണ് വിഐ.
കൂടുതല്‍ വികസനത്തിനായി മൂലധനം നിക്ഷേപിക്കാന്‍ നിക്ഷേപകരെ വിഐ തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി ആമസോണിന് പുറമെ, ഇന്ത്യയിലെ ടെലികോം മേഖലയിലേക്ക് നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്ന സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുമായും വിഐ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്.

Related Articles

Back to top button