IndiaLatest

ഉംപുന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും

“Manju”

 

ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുളളില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത് കാരണം ഒഡിഷ, ബംഗാള്‍, ആന്‍ഡമാന്‍ അടക്കമുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാവുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്ക് പ്രദേശത്ത് നിന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയിരിക്കുകയാണ് ഉംപുന്‍ ചുഴലിക്കാറ്റ് . നാളെ രാവിലെയോടുകൂടി ശക്തമായ ചുഴലിക്കാറ്റായി ഇത് മാറുമെന്നാണ് കരുതുന്നത്.

18 മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്ക് പോകരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.
ഒഡീഷ പശ്ചിമബംഗാള്‍ തീരത്തിനപ്പുറത്തേക്കും പോകരുതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Related Articles

Back to top button