IndiaLatest

വന്ദേ ഭാരത് അയോദ്ധ്യയിലെത്തി ; 7 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

അയോദ്ധ്യ: ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ജൂലൈ 7 ന് ഗോരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി വന്ദേ ഭാരത് ട്രയല്‍ റണ്‍ ചൊവ്വാഴ്ച നടത്തിയിരുന്നു. ഗോരഖ്പൂരില്‍ നിന്ന് ആരംഭിച്ച ഈ ട്രെയിൻ ഏകദേശം 8.15 ഓടെ അയോദ്ധ്യയിലെത്തി. അയോദ്ധ്യയിലെത്താൻ ഏകദേശം രണ്ട് മണിക്കൂറും ഗോരഖ്പൂരില്‍ നിന്ന് ലഖ്‌നൗവില്‍ എത്താൻ നാലര മണിക്കൂറും എടുത്തു. ഈ അതിവേഗ ട്രെയിൻ പൂര്‍വാഞ്ചലിന് അനുഗ്രഹമാകും. അയോദ്ധ്യ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേ ഭാരത് കാണാൻ വൻ ജനപ്രവാഹമായിരുന്നു.

പൂര്‍വാഞ്ചലിലെ ഈ ആദ്യ വന്ദേ ഭാരത് ട്രെയിൻ ജൂലൈ 7 ന് ഗോരഖ്പൂരില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ വകുപ്പ്. കഴിഞ്ഞയാഴ്ച റെയില്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയില്‍വേ ട്രാക്കില്‍ പരിശോധന നടത്തിയിരുന്നു. ബസ്തി, അയോദ്ധ്യ ജംക്‌ഷൻ, വന്ദേ ഭാരത് എക്‌സ്പ്രസ് രാവിലെ 6.5ന് ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ടു. അത് അയോദ്ധ്യയില്‍ എത്തിച്ചേരുന്ന സമയം 08:15 ആണ്. ഈ ട്രെയിൻ രാവിലെ 10.20ന് ലഖ്‌നൗ റെയില്‍വേ സ്റ്റേഷനില്‍ എത്തി. തിരിച്ച്‌ ഈ ട്രെയിൻ ലഖ്‌നൗവില്‍ നിന്ന് രാത്രി 7.15ന് പുറപ്പെടും. രാവിലെ 9.15ന് അയോധ്യയിലും രാത്രി 11.30ന് ഗോരഖ്പൂരിലും എത്തിച്ചേരും. ഗോരഖ്പൂരും ലഖ്‌നൗവും തമ്മിലുള്ള ദൂരം 274 കിലോമീറ്ററാണ്.

Related Articles

Back to top button