IndiaLatest

മാവോയിസ്റ്റ് നേതാവ് മരിച്ച നിലയില്‍

“Manju”

ഗയ: ബിഹാര്‍ -ഝാര്‍ഖണ്ഡ് മേഖലയിലെ മാവോയിസ്റ്റുകളുടെ നേതാവും പിടികിട്ടാപ്പുള്ളിയുമായ സന്ദീപ് യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തി.55 കാരനായ സന്ദീപ് യാദവ് 100 ഓളം കേസുകളില്‍ പൊലീസ് തിരയുന്ന പ്രതിയാണ്. സര്‍ക്കാര്‍ ഇയാളുടെ തലക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഒരു ദശകത്തിലേറെയായി പൊലീസിനെ വെട്ടിച്ച്‌ കഴിയുകയിരുന്നു. ബിഹാറിലെ ഗയ ജില്ലയിലെ കാട്ടില്‍ മരിച്ച നിലയിലാണ് സന്ദീപ് യാദവിനെ കണ്ടെത്തിയത്.ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഡ്, ഒഡിഷ, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ സന്ദീപിനെതിരെ കേസുണ്ടെന്ന് ഗയ പൊലീസ് സൂപ്രണ്ട് ഹര്‍പ്രീത് കൗര്‍ പറഞ്ഞു. പൊലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും ആക്രമിച്ച കേസുകളും ആയുധങ്ങള്‍ ഉള്‍പ്പെടെ കവര്‍ന്ന കേസുകളും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button