KeralaLatest

ജോൻ ഓഫ് ആർക്ക്: ദൈവവിശ്വാസവും യുദ്ധകുശലതയും വീര്യമേറ്റിയ വിശുദ്ധ

“Manju”

 

ദൈവചിന്തയിൽ നിഷ്ണാതമായ കൗമാരം,മാതൃ രാജ്യത്തിനു വേണ്ടി ശത്രു ക്കൾക്കു എതിരെ പോരാട്ടം. ശത്രുക്കൾ പിടികൂടി അകാല മൃത്യു. ഒടുവിൽ നൂറ്റാണ്ടുകൾക്കു ശേഷം വിശുദ്ധയായി വാഴത്തപ്പെടൽ – ജോൻ ഓഫ് ആർക് എന്ന ധീര ഫ്രഞ്ച് കന്യകയുടെ ജീവിതം ഇങ്ങനെ ചുരുക്കാം.

കേവലം 19 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അവൾ ഫ്രഞ്ച് സൈന്യത്തെ നയിച്ചു. പിടിയിലായപ്പോൾ ബ്രിട്ടീഷ് പട്ടാളം ജോനിനെ ചുട്ടു കൊല്ലുകയായിരുന്നു .1431 മേയ് 30നാണ് ഈ കന്യകയെ മതനിന്ദാക്കുറ്റം ചുമത്തി ജീവനോടെ അഗ്നിക്കിരയാക്കിയത്.

ആർക്ക് എന്ന കൊച്ചു ഗ്രാമത്തിലെ കർഷകന്റെ മകളായിരുന്നു ജോൻ തന്റെ ജീവിതം ദൈവത്തിന് ഉഴിഞ്ഞുവച്ചിരുന്നവൾ. തന്റെ രാജ്യത്തെയും അവൾ അകമഴിഞ്ഞു സ്നേഹിച്ചു . രാജ്യത്തെ ശത്രുക്കളിൽനിന്നു മോചിപ്പിക്കാൻ സഹായിക്കണമെന്ന് അവൾ നിത്യവും പ്രാർഥിച്ചിരുന്നു. ഒരു ദിവസം പ്രാർഥിച്ചുകൊണ്ടിരിക്കെ അവൾ ഒരശരീരി കേട്ടു – “ജോൻ നിന്റെ മാതൃരാജ്യത്തെ ശത്രുക്കളിൽനിന്നു മോചിപ്പിക്കുക ”

കണ്ണുകൾ തുറന്ന ജോൻ ചുറ്റും നോക്കി. മുൻ‍പിൽ ഒരു മാലാഖ നിൽക്കുന്നു.മാലാഖ പറഞ്ഞു – “ജോൻ.. നീ പോയി ഭരണാധികാരിയായ ഡൗഫിനെ കാണൂ. എന്നിട്ട് ശത്രുക്കൾക്കെതിരേ പടപൊരുതൂ.

ജോൻ ഡൗഫിനെ കാണാൻ പോയി. അദ്ദേഹത്തെ പടപൊരുതാൻ പ്രേരിപ്പിച്ചു. പിന്നീട് അവൾ സ്വയം പട നയിച്ചു. അതിനായി മുടി മുറിച്ചു. ഒരു പടയാളിയെപ്പോലെ വേഷമണിഞ്ഞ് അവൾ യുദ്ധം ജയിച്ചു. തുടർന്ന് ഡൗഫിനെ അവൾ രാജാവായി വാഴിച്ചു. 1429 ജൂൺ 17ന് ജോവാൻ ഓഫ് ആർക്കിന്റെ സൈന്യം ചാൾസിനെ ചക്രവർത്തിയായി അവരോധിച്ചു.

ഈ സംഭവത്തോടുകൂടി ജോവാൻ ഓഫ് ആർക്ക് ഫ്രഞ്ച് ആത്മാഭിമാനത്തിന്റെ പര്യായമായി മാറിയിരുന്നു

ജോനിനോട് എതിർപ്പുണ്ടായിരുന്ന സ്വരാജ്യത്തെ ഭടന്മാർ അവൾ മന്ത്രവാദിനി ആണെന്ന് ആരോപിച്ചു.ജോൻ പല കാര്യങ്ങളും പ്രവചിക്കുമായിരുന്നു പ്രവചനങ്ങൾ ക്കനുസൃത മായിരുന്നു യുദ്ധവി ജയങ്ങൾ പോലും .

1429 സെപ്റ്റംബറിൽ പാരീസ് ലക്ഷ്യമാക്കി ജോവാൻ നടത്തിയ ആക്രമണം വിജയിച്ചില്ല. കോംപെയിൻ നഗരം പിടിച്ചെടുക്കാനുള്ള ഇംഗ്ലീഷുകാരുടെ സഹായിയായിരുന്ന ജോൺ എന്ന ക്യാപ്റ്റന്റെ ശ്രമമറിഞ്ഞ ജോവാൻ, സഹായത്തിനായി ഓയിസ് നദിക്കരയിലെത്തി. ജോണിന്റെ പിടിയിലായ ജോവാനെ രക്ഷിക്കാൻ ചാൾസ് ഏഴാമൻ തയ്യാറായില്ല.

സ്വന്തമിഷ്ടപ്രകാരം ആക്രമണം നടത്തിയ ജോവാനെ അദ്ദേഹം നിരാകരിച്ചു.ചരിത്രത്തിലെ ഏറ്റവും ധീരയായവനിത ആയിരുന്നു ജോൻ. ജീവിച്ചിരിക്കെ ആരാധനയും നിന്ദയും അനുഭവിക്കുക മരണത്തിന് അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം വിശുദ്ധിയുടെ സ്വരൂപമായി മാറുക, വിമോചനപ്പോരാട്ടത്തിന്റെ ഉജ്ജ്വല മാതൃകയാകുക – ഇത്തരം കാര്യങ്ങളാണ് ജോൻ ഓഫ് ആർക്കിനെ എക്കാലത്തെയും വലിയ പോരാളിയായി ലോകം അംഗീകരിക്കാൻ കാരണം.

എഴുപതോളം കുറ്റങ്ങൾ ആരോപിക്കപ്പെട്ട ജോനി ന്റെ ഏറ്റവും വലിയ തെറ്റായി വായിച്ചത് ദൈവനിന്ദയാണ്. എന്നാൽ ‘ഈശ്വരനിൽ വിശ്വസിക്കുന്ന തനിക്ക് എല്ലാം ഈശ്വരനാണ്’ എന്നായിരുന്നു ജോവാന്റെ ഉത്തരം. തനിക്കെതിരായ കുറ്റങ്ങൾ.
അഗ്നിക്കിരയാക്കുമ്പോൾ ഉച്ചത്തിൽ ദൈവത്തെ പ്രകീർത്തിക്കാനായിരുന്നു ജോവാൻ ആവശ്യപ്പെട്ടത്. .

Related Articles

Back to top button