IndiaKeralaLatest

ഓണ്‍ലൈന്‍ പരീക്ഷയെഴുതാതെ ഒരു വിദ്യാര്‍ഥിക്കും സ്ഥാനക്കയറ്റം നല്‍കില്ല- തമിഴ്നാട് സർക്കാർ

“Manju”

ചെന്നൈ: ഓണ്‍ലൈന്‍ പരീക്ഷയെഴുതാതെ ഒരു വിദ്യാര്‍ഥിക്കും സ്ഥാനക്കയറ്റം നല്‍കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയുണ്ടാകില്ലെന്ന നിലപാടായിരുന്നു ആദ്യം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാന സെമസ്റ്റര്‍ ഒഴികെയുള്ള കോളേജ് പരീക്ഷകള്‍ റദ്ദാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരേ അണ്ണാ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഇ. ബാലഗുരുസ്വാമിയും അഭിഭാഷകനായ രാംകുമാര്‍ ആദിത്യനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ റദ്ദാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഓണ്‍ലൈന്‍ പരീക്ഷ നടത്താമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
യുജിസി മാനദണ്ഡങ്ങള്‍ അനുസരിക്കാനും, പരീക്ഷയെഴുതാനുള്ള മറ്റ് കൂട്ടികള്‍ ഓണ്‍ലൈന്‍ പരീക്ഷ നിര്‍ബന്ധമായും എഴുതണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എട്ടാഴ്ചയ്ക്കുള്ളില്‍ ഓണ്‍ലൈന്‍ പരീക്ഷ പൂര്‍ത്തിയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
മുന്‍പരീക്ഷകളില്‍ തോറ്റ കോളേജ് വിദ്യാര്‍ഥികളെ പരീക്ഷയില്ലാതെ ജയിപ്പിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി ഏപ്രില്‍ ഏഴിന് കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. അടിസ്ഥാനവിവരം പോലുമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് സ്ഥാനം കയറ്റം നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button