IndiaLatest

ഡല്‍ഹിയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് പ്രവേശനം അനുവദിച്ച് യു.പി; സലൂണുകള്‍ തുറന്ന് തമിഴ്‌നാട്

“Manju”

രജിലേഷ് കേരിമഠത്തില്‍

ന്യുഡല്‍ഹി: ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാനങ്ങള്‍. ഡല്‍ഹിയില്‍ നിന്നും നോയിഡ, ഗാസിയാണാദ് എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ കൊവിഡ് ഹോട്‌സ്‌പോട്ട് കേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖയിറക്കിയത്. ഉത്തരവിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഡല്‍ഹിയില്‍ നിന്നുള്ളവര്‍ക്ക് നോയിഡ പ്രവേശനം നിഷേധിച്ചു.

രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള യു.പിയില്‍ 4200 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. റസ്‌റ്റോറന്റുകളില്‍ ഹോം ഡെലിവറി മാത്രമാക്കി. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തുള്ള വ്യവസായ സ്ഥാപനങ്ങള്‍ മാത്രം തുറക്കാം. മാളുകള്‍ ഒഴികെയുള്ള മാര്‍ക്കറ്റുകള്‍ ഇടവിട്ട ദിവസങ്ങളില്‍ തുറക്കാം. പച്ചക്കറി മാര്‍ക്കറ്റുകള്‍ രാവിലെ ആറു മുതല്‍ ഒമ്പതു വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. കാറുകളില്‍ രണ്ടു യാത്രക്കാര്‍ക്കും ബൈക്കുകളില്‍ സ്ത്രീകള്‍ ആണെങ്കില്‍ രണ്ട് യാത്രക്കാര്‍ക്കും സഞ്ചരിക്കാമെന്നും യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

തെലങ്കാനയും തമിഴ്‌നാടും സലൂണുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഡല്‍ഹിയില്‍ സലൂണുകള്‍ പ്രവര്‍ത്തിക്കില്ല. ഓട്ടോ, ബസ് സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയി്ടുണ്ട.. ഷോപ്പുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം. മഹാരാഷ്ട്ര കാര്യമായ ഇളവുകള്‍ നല്‍കുന്നില്ല. എന്നാല്‍ ഗ്രീന്‍ സോണുകളില്‍ ചില ഇളവുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button