KeralaLatest

ആയുർവേദ മരുന്നുകൾ സൗജന്യമായി നൽകി യുവജനങ്ങളുടെ കൂട്ടായ്മ

“Manju”

 

മലപ്പുറം: മലപ്പുറം, പാലക്കാട് ജില്ലകളിലെ പന്ത്രണ്ടോളം അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും സ്ഥിരമായി മരുന്ന് കഴിക്കുന്ന ചില രോഗികളുടെ വീടുകളിലും എട്ട് വർഷത്തോളമായി സൗജന്യ ആയുർവേദ മരുന്നുകൾ വിതരണം ചെയ്ത് മുന്നേറുകയാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാർ കൂടിയായ യുവാക്കളുടെ കൂട്ടായ്മ .

കൊപ്പം കുമരദാസ് ബാലസദനം ,അഭയം അനാഥമന്ദിരം ,ഒറ്റപ്പാലം തണൽ ബാലസദനം ,സാകേതം വൃദ്ധമന്ദിരം അങ്ങാടിപ്പുറം ,ഗോകുലം ബാലസദനം പെരിന്തൽമണ്ണ ,തവനൂർ വൃദ്ധസദനം ,വേദഗായത്രി ബാലികാസദനം വണ്ടൂർ ,വാരിയർ ഫൗണ്ടേഷൻ ബാലികാസദനം തിരുന്നാവായയിലും മറ്റും നൽകാനുള്ള മരുന്നുകൾ കോട്ടക്കൽ ആര്യവൈദ്യശാലാ അധികൃതരിൽ നിന്നും ജീവനക്കാരിൽ നിന്നുമായിട്ടാണ് ശേഖരിക്കുന്നത് .

ഒരു വർഷം ശേഖരിക്കുന്ന മൂന്ന് ലക്ഷത്തോളം രൂപയുടെ മരുന്നുകളാണ് യുവാക്കളുടെ കൂട്ടായ്മമയിലൂടെ ജനങ്ങളിിലെത്തുന്നത് .ഈ ലോക് ഡൗൺ കാലത്ത് നൂറുകണക്കിന് മരുന്നുകൾ തരം തിരിച്ച് പെട്ടികളാക്കുന്ന തിരക്കിലാണ് പി.കെ ഉണ്ണികൃഷ്ണൻ ,കെ . രഞ്ജിത്ത്, പി .സാജു, എൻ .സുധീഷ് ,പി.ഷാജു ,എൻ.കെ ഷാജൻ ,വി.ജിഷ്ണു ,കെ .സി മഹേഷ് രാജ ,പി .വിി.മനോജ് എന്നിവരുൾപ്പെട്ട യുവാക്കളുടെ കൂട്ടായ്മ .

Related Articles

Back to top button