IndiaLatest

യുപിയിൽ മൂന്ന് അൽ ഖ്വായ്ദ ഭീകരർ കൂടി പിടിയിൽ

“Manju”

ലക്‌നൗ : ഉത്തർപ്രദേശിൽ മൂന്ന് അൽ ഖ്വായ്ദ ഭീകരർ കൂടി പിടിയിലായി. മുഹമ്മദ് മുയിദ്, ഷക്കീൽ, മുഹമ്മദ് മുഷ്താഖിം എന്നിവരാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പിടയിലായത്. ലക്‌നൗവിൽ നിന്നാണ് ഭീകരരെ പിടികൂടിയത് എന്ന് അധികൃതർ അറിയിച്ചു.

അൽ ഖ്വായ്ദയുമായി ബന്ധമുള്ള അൻസർ ഗസ്വാതുൾ ഹിന്ദ് സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് ഇവരെന്ന് പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം രണ്ട് അൽ ഖ്വായ്ദ ഭീകരരെ തീവ്രവാദ വിരുദ്ധ സേന പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മൂന്ന് പേരെ പിടികൂടിയത്.

ചാവേർ ആക്രമണം നടത്താൻ പരിശീലനം ലഭിച്ചവരാണ് പിടിയിലായ ഭീകരർ എന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ലക്‌നൗ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നോ എന്നും പോലീസ് സംശയിക്കുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button