തലശ്ശേരി :ദൈവത്തിന്റെ പ്രകാശം പൂർണ്ണ രൂപത്തിൽ ഭൂമിയിലെത്തുന്ന പൗർണമി ദിനത്തിൽ ആത്മ ബന്ധുക്കളുടെ പ്രാർത്ഥനക്കു പൂർണ്ണ ഫലം ഉണ്ടാവുമെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സര്വ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി പറഞ്ഞു. “നവപൂജിതം 96” ആഘോഷങ്ങൾ നടന്നുവരുന്ന ഈ സമയത്ത് ആഘോഷങ്ങളുടെ പ്രാധാന്യം എന്തെന്നു ആത്മബന്ധുക്കൾ മനസ്സിലാക്കണം എന്ന് സ്വാമി അറിയിച്ചു . ലോകത്തിന്റെ നന്മക്കു വേണ്ടിയാണ് മഹാത്മാക്കളുടെ ജന്മ ദിനം ആഘോഷിക്കുന്നതെന്നുള്ള സത്യം മനസ്സിലാക്കിയാൽ നാം ഓരോരുത്തരും ഇതുമായി ബന്ധപ്പെട്ട എല്ലാ കർമ്മങ്ങളും നമ്മുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതാണെന്നും പറഞ്ഞു.
സത്സംഗത്തിൽ സർവ്വാദരണീയ ജനനി അഭേദാ ജ്ഞാനതപസ്വിനി, സർവ്വാദരണീയ ജനനി ആദിത്യാ ജ്ഞാനതപസ്വിനി എന്നിവരും സംസാരിച്ചു.
ആശ്രമം കോഓർഡിനേഷൻ കമ്മിറ്റി അംഗം ശ്രീ സനിൽ കുമാർ കണ്ണൂർ സ്വാഗതം ആശംസിച്ച സത്സംഗത്തിൽ ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ജനറൽ മാനേജർ ഡോ മുരളീധരനും സംസാരിച്ചു.