KeralaLatest

അധ്യാപകരെ ആവശ്യമുണ്ട് ….എല്‍.പി.സ്‌കൂള്‍ അധ്യാപകനിയമനം റെക്കോഡിലേക്ക്

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ കുട്ടികള്‍ കൂടിയതോടെ അധ്യാപകനിയമനം റെക്കോഡിലേക്ക്. ഒഴിവുകള്‍ നികത്താന്‍ പി.എസ്.സി. റാങ്ക്പട്ടികയില്‍ ഉദ്യോഗാര്‍ഥികള്‍ തികയാത്ത സ്ഥിതിയാണ്. ആളില്ലാതെ റാങ്ക്പട്ടിക റദ്ദാകാതിരിക്കാന്‍ ആറുജില്ലകളില്‍ നിയമനശുപാര്‍ശ നിര്‍ത്തിവെച്ചു. പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പി.എസ്.സി. ഊര്‍ജിതമാക്കിയിട്ടുണ്ട്.

എല്‍.പി.സ്‌കൂള്‍ അധ്യാപകനിയമനമാണ് റെക്കോഡിലേക്ക് കടക്കുന്നത്. ഇനി ഒരു വര്‍ഷംകൂടി കാലാവധിയുള്ള റാങ്ക്പട്ടികയില്‍നിന്ന് 14 ജില്ലകളിലായി 5653. പേര്‍ക്ക് നിയമനശുപാര്‍ശ ലഭിച്ചു. കോവിഡ് കാരണം സ്‌കൂള്‍ തുറക്കാത്തതിനാല്‍ ഇവരില്‍ ചിലര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടില്ല. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റാങ്ക്പട്ടികകളാണ് മതിയായ എണ്ണം ഉദ്യോഗാര്‍ഥികളില്ലാത്തതിനാല്‍ നേരത്തേ റദ്ദാകുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ റാങ്ക്പട്ടികയിലെ അവസാനത്തെ ഉദ്യോഗാര്‍ഥിക്ക് പി.എസ്.സി. നിയമനശുപാര്‍ശ നല്‍കാതിരിക്കയാണ്.

കഴിഞ്ഞ മൂന്ന് അധ്യയനവര്‍ഷങ്ങളിലായി സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളില്‍ അഞ്ചുലക്ഷം കുട്ടികളാണ് വര്‍ധിച്ചത്. ഇവരില്‍ 2.10 ലക്ഷം പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനംനേടിയവരാണ് ഇങ്ങനെ കുട്ടികള്‍ കൂടിയതും മുന്‍വര്‍ഷങ്ങളില്‍ തസ്തികകള്‍ ഒഴിഞ്ഞുകിടന്നതുമാണ് എല്‍.പി.അധ്യാപകനിയമനം വര്‍ധിക്കാന്‍ കാരണമായത്.. ഒഴിവുകള്‍ ധാരാളം നിലവിലുള്ളതിനാല്‍ പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്നതിന് പി.എസ്.സി. നടപടി തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button