Latest

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് ആറു വിമാനങ്ങൾ

“Manju”

ശ്രീജ.എസ്

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് ആറു വിമാനങ്ങൾ

ദുബായ്: വന്ദേഭാരത് ദൗത്യത്തിൽ ഗൾഫിൽനിന്നു ബുധനാഴ്ച കേരളത്തിലേക്ക് പറക്കുന്നത് ആറു വിമാനങ്ങൾ. ദുബായ്-കൊച്ചി(ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി), കുവൈത്ത്-തിരുവനന്തപുരം(ഉച്ചയ്ക്ക് 1.45), സലാല-കോഴിക്കോട്(ഉച്ചതിരിഞ്ഞ് 3.45), റിയാദ്-കണ്ണൂർ, മസ്കറ്റ്-കണ്ണൂർ, മസ്കറ്റ്-കോഴിക്കോട് എന്നിങ്ങനെയാണ് സര്‍വ്വീസ്.
.
ദമാമിൽനിന്നു ബെംഗളൂരുവഴി ഹൈദരാബാദ്, ജിദ്ദയിൽനിന്നു വിജയവാഡവഴി ഹൈദരാബാദ് സർവീസും ഉണ്ടാകും. മസ്കറ്റിൽനിന്നു ബെംഗളൂരുവിലേക്കും ബുധനാഴ്ച വിമാനസർവീസുകളുണ്ട്. ദോഹ-വിശാഖപട്ടണം(ഉച്ചയ്ക്ക് 12), ഹൈദരാബാദ്(ഉച്ചയ്ക്ക് ഒരുമണി) എന്നിവിടങ്ങളിലേക്കും സർവീസുണ്ട്. സമയക്രമങ്ങളിൽ മാറ്റങ്ങളുണ്ടാകാം.

വന്ദേഭാരത് ദൗത്യത്തിൽ ഗൾഫിൽനിന്നു നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്. കുവൈത്തിൽനിന്നു കണ്ണൂരിലേക്കു പോയ എയർഇന്ത്യ എക്സ്പ്രസ് ഐ.എക്‌സ്. 790-ൽ 10 കുഞ്ഞുങ്ങൾ ഉൾപ്പെടെ 188യാത്രക്കാർ മടങ്ങിയതായി അധികൃതർ അറിയിച്ചു. പ്രാദേശികസമയം ഉച്ചയ്ക്ക് 2.42-നാണ് വിമാനം പുറപ്പെട്ടത്.

ദോഹയിൽനിന്ന്‌ കണ്ണൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് ഐ.എക്‌സ്. 0774 വിമാനം പ്രാദേശികസമയം വൈകീട്ട് 6.40-ന് പുറപ്പെട്ടു. 180-തിലേറെ യാത്രക്കാരുണ്ടായിരുന്നു. റിയാദ്-കോഴിക്കോട് എയർഇന്ത്യ എ.ഐ. 1906 വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ 152 പേർ മടങ്ങി. ദമാം-കൊച്ചി എയർ ഇന്ത്യ എ.ഐ. 1908 വിമാനത്തിൽ 143 പേരാണ് മടങ്ങിയത്.

വിമാനത്താവളങ്ങളിലൊന്നും കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. എന്നാൽ, തെർമൽ സ്കാനിങ് നടന്നു. ഇതു കൂടാതെ ലണ്ടനിൽ നിന്നുള്ള വിമാനവും മനിലയിൽ നിന്നുള്ള വിമാനവും ഇന്ന് കൊച്ചിയിലെത്തുന്നുണ്ട്. ലണ്ടൻ-മുംബൈ-കൊച്ചി വിമാനം രാവിലെ 6.45-നും മനില-മുംബൈ–കൊച്ചി വിമാനം രാത്രി 11.45-നും എത്തും.

Related Articles

Back to top button