InternationalLatest

ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ ഗതാഗത പിഴ തവണകളായി അടയ്ക്കാം

“Manju”

അബുദാബി: ബാങ്ക് ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ ഗതാഗത പിഴ തവണകളായി അടയ്ക്കാമെന്ന് അബുദാബി പോലീസ്. ഇതിനുള്ള സൗകര്യം പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പോലീസ് അഭ്യര്‍ത്ഥിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, മഷ്റഖ് ഇസ്ലാമിക് ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പിഴ ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ച്‌ രണ്ടാഴ്ചയ്ക്കകം ബാങ്കുമായി ബന്ധപ്പെട്ടു പലിശ രഹിത തവണകളായി മാറ്റാന്‍ അപേക്ഷ നല്‍കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. അബുദാബി പോലീസ് സര്‍വീസ് സെന്ററുകള്‍ വഴിയും ഡിജിറ്റല്‍ ചാനലുകള്‍ വഴിയും സേവനം പ്രയോജനപ്പെടുത്താമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button