KeralaLatest

രോഗശൈയ്യയിലും ലാലേട്ടൻ തന്നെ ചങ്കിൽ: പ്രദീപ് ഉളിയക്കോവിൽ

“Manju”

പ്രദീപ് ഉളിയക്കോവിൽ

കൊല്ലം: ജനിച്ചപ്പോൾ മുതൽ ഇടിപ്പിനു താഴോട്ട് തളർന്ന വ്യക്തിയാണ് അക്ഷയ്. അക്ഷയ് കടുത്ത മോഹൻലാൽ ഫാനാണ്. മോഹൻലാലിൻ്റെ അറുപതാം പിറന്നാളായ ഇന്ന് ആശുപത്രിയിലായതിൻ്റെ ദുഖത്തിലാണ് അക്ഷയ്.ഇടുപ്പിനു താഴെയായി മുമ്പ് പ്ലാസ്റ്റിക്ക് സർജറി ചെയ്തിരുന്നു. അതിൽ മുറിവ് വന്നു പഴുത്തതിനാൽ കൊല്ലം ജില്ല ആശുപത്രിയിൽ ഇപ്പോൾ അഡ്മിറ്റാണ്.


സർജറി നടത്തിയാൽ നടക്കാൻ സാധിക്കും എന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. പക്ഷേ അതിനുള്ള സാമ്പത്തികം ഇല്ല .പക്ഷേ അക്ഷയെ അലട്ടുന്നത് തനിക്കൊരു വീടില്ല എന്ന ചിന്തയാണ് .രോഗാവസ്ഥയിലും ലാലേട്ടന് ജന്മദിനആശംസകൾ നേർന്നു കൊണ്ട് ചെറിയ ഒരു വീഡിയോ ചെയ്തിരിക്കയാണ് അക്ഷയ്. സാക്ഷാൽ മോഹൻലാൽ ഒരിക്കൽ അക്ഷയെ കാണാൻ എത്തിയിട്ടുമുണ്ട്. കൊല്ലം, ഉളിയക്കോവിലിൽ ശ്രി വിജയകുമാറിൻ്റെയും ,ശോഭനയുടെയും മകനായ അക്ഷയ്,+2 വരെ പഠിച്ചിട്ടുമുണ്ട് .അക്ഷയ്ക്ക് സ്വന്തമായി ഒരു വീടുണ്ടാകുവാൻ സാക്ഷാൽ മോഹൻലാൽ തന്നെ കനിയട്ടെ എന്നു അക്ഷയോടൊപ്പം ,ശാന്തിഗിരി ന്യൂസും പ്രത്യാശിക്കുന്നു ,പ്രതീക്ഷിക്കുന്നു .

Related Articles

Back to top button