KeralaLatest

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകും – കോടിയേരി

“Manju”

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് മൂന്നാം തവണയും അധികാരത്തിലെത്തിയേക്കാമെന്നും അത് തടയാനാണ് സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. എകെജി ഹാളിൽ നടന്ന പികെഎസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
“പ്രതിപക്ഷത്തിൻ സർക്കാർ വഴങ്ങില്ല. സിൽവർലൈൻ പദ്ധതിക്കായി കല്ലിടാൻ പ്രശ്നമുള്ള പ്രദേശങ്ങളിൽ കല്ലുകൾ ഇടാതെയും പദ്ധതി നടപ്പാക്കാം. അതിൻ ആധുനിക സംവിധാനങ്ങളുണ്ട്. ജനങ്ങളുമായി പോരാടിക്കൊണ്ടല്ല, അവരുമായി സഹകരിച്ചാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുക. പദ്ധതിക്കുള്ള തുക സർക്കാർ കണ്ടെത്തും. ഭൂമി വിട്ടുകൊടുക്കുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുകയും നല്ല രീതിയിൽ ജീവിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്യും. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ വികസനമില്ലെന്ന് വരുത്തിത്തീർക്കാനാണ് കോണ്ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
“ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കും. സാമ്പത്തികമായി വിഭവശേഷിയില്ലാത്തതിനാലാണ് സർക്കാർ കിഫ്ബിയെ കൊണ്ടുവന്നത്. കിഫ്ബി ഒരിക്കലും നടപ്പാക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ നടപ്പാക്കില്ലെന്ന് പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ എൽ.ഡി.എഫിൻ കഴിഞ്ഞു. കേന്ദ്രം പണം നൽകാത്തതിനാൽ കിഫ്ബി പോലുള്ള പദ്ധതികൾ സംസ്ഥാനത്തിൻ ആവശ്യമാണ്. വികസന പദ്ധതികൾ ഇല്ലെങ്കിൽ കേരളം നിശ്ചലമാകും. കേരള ബാങ്കിനെ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞെങ്കിലും നിയമനടപടികൾ പൂർത്തിയാക്കി സർക്കാർ അത് യാഥാർത്ഥ്യമാക്കി. ഇടത് സർക്കാർ ഇല്ലായിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി ഉണ്ടാകുമായിരുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Related Articles

Back to top button