InternationalLatest

പുതിയ കുവൈറ്റ്‌ മന്ത്രിസഭയില്‍ മൂന്ന് വനിതകള്‍ ഉണ്ടാകുമെന്നു സൂചന

“Manju”

കുവൈറ്റ്‌: പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന്റെ പുതിയ മന്ത്രിസഭയില്‍ മൂന്ന് വനിതാ മന്ത്രിമാര്‍ ഉണ്ടാകുമെന്ന് സൂചന. കഴിഞ്ഞ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് അല്‍-നാസര്‍, പൊതുമരാമത്ത് മന്ത്രി ഡോ. റാണ അല്‍-ഫാരിസ്, വാര്‍ത്താവിതരണ മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ മുതൈരി എന്നിവര്‍ക്ക് പകരമാണ് പുതിയ മന്ത്രിമാര്‍.

കഴിഞ്ഞ ദിവസമാണ് കീരീടവകാശി ഷെയ്ഖ് മിഷല്‍ അഹമദ് അല്‍ സബാഹ് പ്രധാനമന്ത്രിയായി ശൈഖ് സബാഹ് ഖാലിദ് അല്‍ സബാഹ്നെ നിയമിച്ചത് .ഇതേ തുടര്‍ന്ന് മന്ത്രിസഭാ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ സജീവമായതാണ് റിപ്പോര്‍ട്ട്‌.

പുതിയ സര്‍ക്കാരിന് അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിക്കാനും സാഹചര്യം മെച്ചപ്പെട്ട രീതിയില്‍ മാറ്റാനുമുള്ള സുവര്‍ണാവസരമാണ് പുതിയ സര്‍ക്കാരിനുള്ളതെന്ന് മുന്‍ മന്ത്രിമാര്‍ വിലയിരുത്തി. ശാന്തവും പാര്‍ലമെന്ററി-സര്‍ക്കാര്‍ സഹകരണത്തിനും ഇപ്പോള്‍ വേദി പാകമായിരിക്കുന്നു. മന്ത്രിമാരായ അല്‍-ഫാരിസ്, അല്‍-മുതൈരി എന്നിവര്‍ക്ക് മറ്റ് വകുപ്പുകള്‍ മാറ്റുന്നതിനോ നല്‍കുന്നതിനോ ഉള്ള പ്രശ്‌നം പുരോഗമിക്കുകയാണെന്നും ഉറവിടം സ്ഥിരീകരിച്ചു.

Related Articles

Back to top button