IndiaLatest

മയ്യഴി പ്രവാസികളുടെ ക്ഷേമം ഉറപ്പ് വരുത്തും- മുഖ്യമന്ത്രി വി നാരായണസാമി

“Manju”

മയ്യഴി പ്രവാസികളുടെ ക്ഷേമം ഉറപ്പ് വരുത്തും- മുഖ്യമന്ത്രി വി നാരായണസാമി★

കോവിഡ് മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ വിഷയങ്ങൾ ചർച്ചചെയ്യാൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പുതുച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഓവർസീസ് കോൺഗ്രസ്സ് പ്രതിനിധികളുമായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഓൺലൈൻ കോൺഫറൻസിലൂടെ ആശയ വിനിമയം നടത്തി.
ഗൾഫ് നാടുകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ജോലി മതിയാക്കി തിരിച്ചു വരുന്ന മയ്യഴി യുൾപ്പടെയുള്ള പുതുച്ചേരിക്കാർക്ക് സ്വന്തമായി ചെറു സംരംഭങ്ങൾ തുടങ്ങാൻ പുതുച്ചേരി സർക്കാർ ആവശ്യമായ സഹായങ്ങൾ നൽകണമെന്നും സംസ്ഥാനത്തുനിന്നുള്ള പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും അവ പരിഹരിക്കാനും പ്രവാസി കാര്യാലയം രൂപീകരിക്കണമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കുമെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി ഗൾഫ് നാടുകളിലുള്ള മയ്യഴിക്കാരുടെ കാര്യത്തിൽ പുതുച്ചേരിയുടെ ഭാഗമെന്ന നിലയിൽ എല്ലാ പരിഗണനയും നൽകുമെന്നും പുതുച്ചേരി മുഖ്യമന്ത്രി വ്യക്തമാക്കി. ചെറുകിട സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് പലിശ രഹിത വായ്പ അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും വി നാരായണ സാമി വ്യക്തമാക്കി. പാർലിമെന്റ് അംഗം തിരുനാവുക്കരസർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കൺവീനർ മൻസൂർ പള്ളൂർ, പ്രൊഫഷനൽ കോൺഗ്രസ്സ് തമിഴ് നാട് സംസ്ഥാന പ്രസിഡണ്ട് മോഹൻ കുമരമംഗലം, ഐ ഒ സി സിക്രട്ടറി വിരേന്ദർ വാഷിത്, സുൾഫിക്കർ ഗാദിയലി, എന്നിവർ വെബിനാറിൽ പങ്കെടുത്ത് സംസാരിച്ചു.

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Check Also
Close
Back to top button