ArticleLatest

കുഞ്ഞിനെ അമ്മപ്പുലിക്കൊപ്പം ചേര്‍ത്ത് വനപാലകര്‍

“Manju”

മൈസൂരു: കബനി തടാകത്തിന് സമീപം കണ്ടെത്തിയ പുള്ളിപ്പുലിക്കുഞ്ഞിനെ അമ്മപ്പുലിക്കൊപ്പം ഒന്നിപ്പിച്ച്‌ വനപാലകര്‍.നാഗര്‍ഹോള കടുവാസങ്കേതത്തിന് സമീപം സ്വകാര്യഭൂമിയിലാണ് ഒന്നരവയസ്സുള്ള ആണ്‍പുലിക്കുഞ്ഞിനെ കണ്ടെത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ച പുലിക്കുഞ്ഞിനെ കണ്ട പ്രദേശവാസികള്‍ വനംവകുപ്പിനെ വിവരമറിയിക്കുക ആയിരുന്നു. തുടര്‍്‌ന് മരപ്പലകകളുപയോഗിച്ച്‌ ബാരിക്കേഡ് തീര്‍ത്ത് പുലിക്കുഞ്ഞിന് സുരക്ഷയൊരുക്കി. തുടര്‍ന്ന് കാവലുമേര്‍പ്പെടുത്തി. തോക്കുമായി അഞ്ച് വനപാലകരാണ് കാവല്‍നിന്നത്. ബുധനാഴ്ച രാവിലെ അമ്മപ്പുലിയെത്തി ബാരിക്കേഡ് തകര്‍ത്ത് കുഞ്ഞിനെയെടുത്ത് പോകുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.വെള്ളിയാഴ്ച പുലിക്കുഞ്ഞിന്റെ ചിത്രം സഹിതം നാഗര്‍ഹോളെ കടുവസങ്കേതം അധികൃതര്‍ ട്വിറ്ററില്‍ കുറിപ്പിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്

Related Articles

Back to top button