IndiaLatest

സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി (34) കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാദ്ധ്യമപ്രവര്‍ത്തകനാണ്.

രണ്ടാഴ്ച മുമ്പാണ്‌ ആശിഷിന് കൊവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

Related Articles

Back to top button