KeralaLatest

ആലപ്പുഴ ജില്ലയിൽ ഇന്ന് അഞ്ചു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

“Manju”

റെജിപുരോഗതി

ഇതിൽ രണ്ടുപേർ വിദേശത്തുനിന്നും രണ്ടുപേർ മുംബൈയിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ ആണ് കോവിഡ് ബാധിച്ചത്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13 ആയി. ഇതിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

അബുദാബിയിൽ നിന്ന് മെയ് 17 – ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിലൊരാൾ .

സൗദിയിൽനിന്ന് മെയ് 19ന് കൊച്ചിയിലെത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും
കേരളത്തിലെത്തിയ ശേഷം ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ ക്വാറെന്റെനിലായിരുന്നു.

ബോംബെയിൽ നിന്ന് വന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവതിയും മറ്റേയാൾ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവും ആണ് ആണ്. കുട്ടനാട് സ്വദേശി 19ന് ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയ ശേഷം ആലപ്പുഴ ജില്ലയിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശി മെയ് 19ന് എറണാകുളത്ത് ട്രെയിനിൽ എത്തിയശേഷം ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെൻററിൽ ക്വാറൻറൈനിലായിരുന്നു.
മെയ് 21ന് കോവിഡ് സ്ഥിരീകരിച്ച,
ചെന്നൈയിൽ നിന്നും തിരിച്ചെത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവിൻറെ അമ്മയാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ ആൾ

കോവിഡ് സ്ഥിരീകരിച്ച എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button