InternationalLatest

വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും വ്യാപിക്കും

“Manju”

വാഷിംഗ്ടണ്‍: കോവിഡ് വായുവിലൂടെ പകരുന്നതിനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍. ഇക്കാര്യം ഉള്‍പ്പെടുത്തിക്കൊണ്ട് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. വായുവിലൂടെ പകരുന്നതല്ല കോവിഡ് വൈറസുകളെന്ന ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വന്ന റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞാണ് യുഎസ് മെഡിക്കല്‍ സമിതി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

കോവിഡ് വായുവിലൂടെ പകരില്ലെന്നും രോഗബാധിതരുടെ ശ്വസന ദ്രവങ്ങളുടെ തുള്ളികളിലൂടെ മാത്രമെ പകരൂവെന്നുമായിരുന്നു ആദ്യം ഗവേഷകര്‍ കണ്ടെത്തിയത്. എന്നാല്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെയാണ് പുതിയ നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്. രോഗം ബാധിച്ച ഒരാളില്‍ നിന്ന് മൂന്നോ ആറോ അടിക്കുള്ളില്‍ വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്ര ദൂരത്തിനിടയില്‍ നേര്‍ത്ത തുള്ളികളുടേയും കണങ്ങളുടേയും സാന്ദ്രത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

ചില സാഹചര്യങ്ങളില്‍, പ്രധാനമായും വീടിനകത്ത്, പകര്‍ച്ചവ്യാധി ഉറവിടം ആറടിയില്‍ കൂടുതല്‍ അകലെയാണെങ്കില്‍ പോലും വായുവിലൂടെയുള്ള വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നും യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രോഗബാധിതനായ ഒരാള്‍ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാള്‍ പുറത്തുവിട്ട കണങ്ങള്‍ 15 മിനിറ്റോളം തങ്ങിനില്‍ക്കും. ചിലപ്പോള്‍ മണിക്കൂറുകളോളം അന്തരീക്ഷത്തില്‍ അണുബാധ പകരാന്‍ പര്യാപ്തമായ വൈറസ് നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button