KeralaLatest

ദുരിതമൊഴിയാതെ തലസ്ഥനം

“Manju”

തിരുവനന്തപുരം• മഴ ശമിച്ചു വെള്ളം ഇറങ്ങിയിട്ടും ദുരിതമൊഴിയാതെ തിരുവനന്തപുരം നഗരം. പലയിടത്തും വീടുകളിൽ വെള്ളം കയറി വലിയ നഷ്ടമുണ്ടായി. പാഠപുസ്തകം മുതൽ വീട്ടുപകരണങ്ങൾ വരെ നശിച്ചു.

വെള്ളം കയറിയ പ്രദേശങ്ങളിൽ കിണറുകളിൽ ചെളിവെള്ളം നിറഞ്ഞിരിക്കുകയാണ്. മണ്ണും ചെളിയും നിറഞ്ഞു ശുചിമുറികളും ഉപയോഗ ശൂന്യമായി. കരമനയാറിന്റെ കരകളിൽ നിന്നു വെള്ളം ഇറങ്ങിയെങ്കിലും വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അവസാനിച്ചില്ല. പലയി‌ടത്തും ശുദ്ധജലം കിട്ടാത്ത സ്ഥിതിയാണ്.

നഗരത്തിൽ അഞ്ഞൂറിലേറെ വീടുകളിലാണ് വെള്ളം കയറിയത്. വെള്ളം ഇറങ്ങിയതോടെ ശുചീകരണം നടത്തി. വീടുകൾക്കുള്ളിൽ നിറഞ്ഞ ചെളി നീക്കുന്നത് വലിയ വെല്ലുവിളിയായി.കലിതുള്ളി കരകവിഞ്ഞൊഴുകിയ കരമനയാറിലും കൈവഴികളിലും ജലനിരപ്പ് താഴ്ന്നു.

നഗരത്തിൽ വെള്ളം കയറിയ ഇടറോഡുകളിൽ ഗതാഗതം പുനരാരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷമാണെങ്കിലും വെള്ളം ഇറങ്ങിയത് ജനത്തിനു ആശ്വാസമായി.

Related Articles

Back to top button