IndiaLatest

യുദ്ധക്കപ്പലുകളില്‍ ഇനി പെണ്‍കരുത്തും

“Manju”

ശ്രീജ.എസ്

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​കസേ​​​നക്ക് ഇത് ചരിത്രനിമിഷം. ഇന്ത്യന്‍ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ല്‍ ചരിത്രത്തിലാദ്യമായാണ് വനിത നാവികസേന ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നത്. സ​​​ബ് ല​​​ഫ്റ്റ​​​ന​ന്റു​​​മാ​​​രാ​​​യ കു​​​മു​​​ദി​​​നി ത്യാ​​​ഗി​​​യും റി​​​തി സിം​​ഗുംമാണ് യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റര്‍ പറത്താന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച്‌ വനിത ഉദ്യോഗസ്ഥര്‍ . കൊച്ചി നാവിക സേന ഒബ്സര്‍വേര്‍സ് അക്കാദമിയില്‍ നിന്നാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.

നാവികസേനയുടെ യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റര്‍ ഇറക്കാനും പറന്നുയരാനുമുള്ള ദുഷ്കര ദൗത്യത്തിന് ഈ വനിതകളും. 60 മണിക്കൂര്‍ ഒറ്റയ്ക്ക് ഹെലികോപ്റ്റര്‍ പറത്തിയാണ് ഇരുവരും നേട്ടം കൈവരിച്ചത്. ബിടെക്ക് പൂര്‍ത്തിയാക്കിയ രണ്ട് പേരും 2018ലാണ് നാവികസേനയില്‍ ചേര്‍ന്നത്. ഇ​​​ന്ന​​​ലെ ഐ​​​എ​​​ന്‍​എ​​​സ് ഗ​​​രു​​​ഡ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ റി​​​യ​​​ര്‍ അ​​​ഡ്മി​​​റ​​​ല്‍ ആ​​​ന്‍റ​​​ണി ജോ​​​ര്‍​ജ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് വിം​​ഗ്സ് ന​​​ല്‍​കി.

Related Articles

Back to top button