ArticleLatest

എലി വരിച്ച ചിത്രം വിറ്റുപോയത് വന്‍ തുകയ്ക്ക്

“Manju”

 

രജിലേഷ് കേരിമഠത്തില്‍

ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നത് ആസ്ത്രേലിക്കരനായ ഒരു എലിയെ കുറിച്ചാണ്. ഇവന്റെ പേര് ഗസ്. തന്റെ യജമാന് വേണ്ടി വലിയൊരു സമ്പാദ്യം തന്നെയാണ് ഗസ് ചിത്രരചനയിലൂടെ സ്വരൂപിക്കുന്നത്.

ഗസിന്റെ ചിത്രങ്ങള്‍ക്ക് ലോകത്തെമ്പാടും അനവധി ആരാധകരുണ്ട്. പെയിന്റിംഗിലൂടെ ഗസ് സമ്പാദിക്കുന്നത് ആയിരങ്ങളാണ്. വളരെ സത്യമായ ഒരു വസ്തുതയാണത്. അതിവേഗത്തില്‍ ചിത്രം വരയ്ക്കുന്ന ഗസിന്റെ വീഡിയോ ഇപ്പോള്‍ തന്നെ വൈറലായിരിക്കുന്നു.

ലോകം മൊത്തമുളള ചിത്രകാരന്മാര്‍ ഗസിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. പതിനായിരം പൗണ്ടിനാണ് ഈ കുഞ്ഞന്‍ എലിയുടെ ചിത്രങ്ങള്‍ വിറ്റുപോകുന്നത്. കയ്യും കാലും ഉപയോഗിച്ചാണ് ഗസ് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ആദ്യമായിട്ടാണ് ഇത്തരത്തില്‍ കലാപരമായ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന എലിയെക്കുറിച്ച് ലോകത്ത് അറിയാന്‍ സാധിച്ചതെന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗസിന്റെ കൈകാലുകളില്‍ പെയിന്റ് തേച്ച് പേപ്പറിന് മുകളില്‍ നിര്‍ത്തിയപ്പോള്‍ കിട്ടിയ ചിത്രങ്ങള്‍ കണ്ട് അതിശയിച്ചു പോയി എന്ന് ഉടമയായ ജെസ് ഇന്‍ഡ്‌സെത്ത് പറയുന്നു. അങ്ങനെ ഗസ്സന്റെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി കാന്‍വാസുകളും പെയിന്റും വാങ്ങി. അങ്ങനെ ഗസ് വരച്ച ചിത്രങ്ങളൊക്കെ ഓണ്‍ലൈനായി വില്‍ക്കാന്‍ തീരുമാനിച്ചു.

ഗസിനെ കൂടാതെ നാല് എലികള്‍ വേറെയുമുണ്ട് ജെസ്സിന്. മിനി മറ്റീസ് എന്നാണ് ഗസിനെ ജെസ് വിശേഷിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ചിത്രകാരന്‍മാരില്‍ ഒരാളാണ് ഹെന്റി മാറ്റീസ്, ഗസിന്റെ ഈ വിചിത്രമായ കഴിവ് അറിഞ്ഞ് ലോകം ശരിക്കും ഞെട്ടിയിരിക്കുകയാണ്.

Related Articles

Back to top button