KeralaLatest

ശാന്തിഗിരി ഗോശാലയിലേക്ക് കാലിത്തീറ്റ സമർപ്പിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി തിരുവനന്തപുരം ഏരിയ (സിറ്റി) ഓഫീസിന്റെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ഗോശാല യിലേക്ക് കാലിത്തീറ്റ സമർപ്പിച്ചു.  ഗോക്കള്‍ക്ക് അന്നദാനം നല്‍കുന്നത് മഹത് കര്‍മ്മമായാണ് ഭാരതീയ പൈതൃകം കണക്കാക്കിയിരുന്നു.  പൗരാണിക കാലം മുതല്‍ ഭാരതീയര്‍ ഗോക്കളെ ദൈവീകപരിവേഷത്തോടെ കാണുകയും പരിപാലിക്കുകയം ചെയ്തു വന്നിരുന്നു.  ശാന്തിഗിരി ആശ്രമത്തിലും ആരംഭകാലം മുതല്‍ക്ക് തന്നെ ഗോപരിപാലനം വിശിഷ്ട കര്‍മ്മവും ഈശ്വരസേവയ്ക്ക് തുല്യസേവയുമായി കണക്കാക്കിയിരുന്നു.  ആശ്രമത്തില്‍ ഗോക്കള്‍ക്ക് അന്നദാനം നല്‍കുന്നതിന് പ്രത്യേക സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button