ബെയ്റൂട്ടിന് സഹായഹസ്തവുമായി ലോകാരോഗ്യ സംഘടന
ശ്രീജ.എസ്
ബെയ്റൂട്ട്: അത്യുഗ്ര സ്ഫോടനം ഉണ്ടായതിനു പിന്നാലെ ബെയ്റൂട്ടിന് സഹായഹസ്തങ്ങളുമായി ലോകാരോഗ്യ സംഘടന. 500 പേര്‍ക്ക് അടിയന്തര ചികിത്സ നല്കുന്നതിനാവശ്യമായ സാധനങ്ങളും 500 പേര്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ സാധനങ്ങളും ലോകാരോഗ്യ സംഘടന ബെയ്റൂട്ടിലേക്ക് എത്തിച്ചു നല്‍കിയെന്നാണ് വിവരം.
ലോകാരോഗ്യ സംഘടന വക്താവ് ഇനാസ് ഹമാം ആണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായം ആവശ്യപ്പെട്ട് ലെബനീസ് ആരോഗ്യമന്ത്രാലയംം ലോകാരോഗ്യ സംഘടനയെ സമീപിച്ചുവെന്നും ആവശ്യമായ കൂടുതല്‍ സഹായങ്ങള്‍ പിന്നാലെ ചെയ്തു നല്‍കുമെന്നുംം ഇനാസ് ഹമാം പറഞ്ഞു. ലൈബനനിലെ പ്രാദേശിക ഭരണകൂടവുമായി ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.