IndiaKeralaLatest

യഷ് ചോപ്ര സാഥി ഇനീഷിയേറ്റീവ്’ എന്ന പദ്ധതിയുമായി ആദിത്യ ചോപ്ര

“Manju”

കൊറോണ വൈറസ് മഹാമാരി സിനിമാ വ്യവസായത്തെ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം അതിശക്തമായി പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഹിന്ദി സിനിമകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും നിലച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് കാരണം ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന നിരവധി പേരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച അവസരത്തില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ദിവസ വേതന തൊഴിലാളികള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിച്ച്‌ നിര്‍മ്മാതാവായ ആദിത്യ ചോപ്ര മാതൃകയായിരുന്നു. ഇത്തവണയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള യഷ് രാജ് ഫില്ംസ് എന്ന സിനിമാ നിര്‍മ്മാണ കമ്ബനി ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മുന്നിലെത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സിനിമാ വ്യവസായം വഴി കുടുംബം പോറ്റുന്ന ആയിരക്കണക്കിന് വരുന്ന ദിവസ വേതന തൊഴിലാളിക്ക് സഹായകമാവുന്നഈ പദ്ധതിക്ക് ‘യഷ് ചോപ്ര സാഥി ഇനീഷിയേറ്റീവ്’ എന്നാണ് പേരിട്ടിക്കുന്നത്. ഇത്തരം തൊഴിലാളികള്‍ വളരെ ഭീകരമായ സാമൂഹികവും, സാമ്ബത്തികവും, മാനുഷികവുമായ പ്രയാസങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്ന വസ്തുത കണക്കിലെടുത്താണ് യഷ് ചോപ്ര ഫൗണ്ടേഷന്‍ ‘യഷ് ചോപ്ര സാഥി ഇനീഷിയോറ്റിവ്’ തുടങ്ങിയതെന്ന് കമ്ബനി പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ഇത് ഉപകരിക്കുന്നുവെന്ന് കരുതുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും വയോധികരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ നേരിട്ട് കൈമാറുകയും നാല് അംഗങ്ങളുടെ കുടുംബത്തിന് ഒന്ന് എന്ന രീതിയില്‍ റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്യും. ഒരു മാസത്തേക്ക് നല്‍കുന്ന ഈ കിറ്റ് വിതരണം ചെയ്യുക ഫൗണ്ടേഷന്റെ എന്‍ജിഓ പാര്‍ട്ട്ണറായ യൂത്ത് ഫീഡ് ഇന്ത്യ വഴിയായിരിക്കും. https://yashchoprafoundation.org എന്ന സൈറ്റ് വഴി ഓണ്ലൈനായിട്ടാണ് വൈആര്‍എഫിന്റെ ഈ പദ്ധതി ഉപയോഗപ്പെടുത്താന്‍ അപേക്ഷിക്കേണ്ടത്.

പദ്ധതി സംബന്ധിച്ച്‌ യഷ് രാജ് ഫില്ംസ് സീനിയര്‍ വൈസ് പ്രസിഡണ്ട് അക്ഷയ് വിധാനി പറയുന്നതിങ്ങനെ, ‘കഴിഞ്ഞ 50 വര്‍ഷമായി ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്ന ഹിന്ദി സിനിമാ വ്യവസായത്തിലെ ഈ തൊഴിലാളികള്‍ക്ക് നിരന്തരമായി, വേണ്ട സഹായങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മഹാമാരി സിനിമാ മേഖലയുടെ നട്ടെല്ലായ ഇത്തരം ആളുകളുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന പരമാവധി ജീവനക്കാരെ സഹായിക്കണമെന്നാണ് വൈആര്‍എഫ് ആഗ്രഹിക്കുന്നത്. യഷ് ചോപ്ര സാഥി ഇനീഷിയേറ്റീവ് വഴി അടിയന്തിര സഹായം ആവശ്യമുള്ള മുഴുവ൯ ആളുകളിലും എത്തും.’

Related Articles

Back to top button