KeralaLatest

മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സംഭാവനയായി പുത്തൻ ആംബുലൻസ്

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് ശക്തി പകരാനായി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മാരുതിയുടെ എക്കോ കെയർ ആംബുലൻസ്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പിൽഗ്രിംസ് ഹൈലാന്റ് ട്രസ്റ്റാണ് കോവിഡ് കാലത്ത് ഇതുവരെ ലഭിച്ച സഹായങ്ങളിൽ നിന്നും വ്യത്യസ്ഥമായി ആംബുലൻസ് വാങ്ങി നൽകുന്നത്. ഏഴുലക്ഷത്തിലധികം രൂപ വിലവരുന്ന ആംബുലൻസിന്റെ ആദ്യഗഡു തുക പട്ടം ഇൻഡസ് മോട്ടോഴ്‌സിന് കൈമാറി. അധികം വൈകാതെ ആംബുലൻസ് ആശുപത്രിയ്ക്ക് സ്വന്തമാകും. അഡ്വാൻസ് തുകയുടെ രസീത് സീമോൻ ജോസഫിൽ ( ഇൻഡസ് മോട്ടോഴ്സ് )നിന്നും ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് ഏറ്റുവാങ്ങി. പിൽഗ്രിംസ് ഹൈലാന്റ് മാനേജിംഗ് ട്രസ്റ്റി സുരേഷ് ചെറിയാൻ, ട്രസ്റ്റ് അംഗം അശോക് ജേക്കബ്, മെഡിക്കൽ കോളേജ് ബയോ മെഡിക്കൽ വിഭാഗം ജീവനക്കാരായ ബാലചന്ദ്രൻ, അജി എന്നിവർ പങ്കെടുത്തു.
ചിത്രം: ആംബുലൻസിന്റെ ആദ്യ ഘട്ട തുക അടച്ചതിന്റെ രസീത് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് ഏറ്റുവാങ്ങുന്നു.

Related Articles

Back to top button