KeralaLatest

അബൂദബിയില്‍ നിന്ന് 189 പ്രവാസികള്‍ കൂടി തിരിച്ചെത്തി

“Manju”

അഖിൽ ജെ എൽ

 

കോഴിക്കോട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍ നിന്ന് 189 പ്രവാസികള്‍ കൂടി തിരിച്ചെത്തി. ഐ.എക്‌സ് 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ (മെയ് 27) വൈകീട്ട് ആറ് മണിക്കാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. എട്ട് ജില്ലകളില്‍ നിന്നുള്ള 187 പേരും രണ്ട് മാഹി സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള നാല് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 38 കുട്ടികള്‍, 45 ഗര്‍ഭിണികള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തിരിച്ചെത്തിയവരില്‍ ഏഴ് പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് (മലപ്പുറം ആറ്, പാലക്കാട് ഒന്ന്). ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,
കോഴിക്കോട് 45, മലപ്പുറം 93, കണ്ണൂര്‍ അഞ്ച്, കാസര്‍കോട് ഒമ്പത്, പാലക്കാട് 22, വയനാട് അഞ്ച്, തൃശൂര്‍ അഞ്ച്, എറണാകുളം മൂന്ന്. ഇവരെ കൂടാതെ രണ്ട് മാഹി സ്വദേശികളും.

അബുദബിയില്‍ നിന്നെത്തിയ 72 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് 16, മലപ്പുറം 34, കണ്ണൂര്‍ ഒന്ന്, കാസര്‍കോട് അഞ്ച്, പാലക്കാട് ഒമ്പത്, വയനാട് രണ്ട്, തൃശൂര്‍ അഞ്ച്.
110 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. കോഴിക്കോട് 29, മലപ്പുറം 53, കണ്ണൂര്‍ നാല്, കാസര്‍കോഡ് നാല്, പാലക്കാട് 12, വയനാട് മൂന്ന്, എറണാകുളം മൂന്ന്. മാഹിയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരെയും ഇത്തരത്തില്‍ സ്വന്തം വീടുകളിലേക്ക് പ്രത്യേക നിരീക്ഷണത്തിനായി അയച്ചു.

Related Articles

Back to top button