IndiaLatest

പുല്‍വാമ ആക്രമണത്തിന് സമാനമായ നീക്കം; ഭീകരരുടെ പദ്ധതി തകര്‍ത്തത് കര്‍ശന നിരീക്ഷണത്തിലൂടെ

“Manju”

പ്രജീഷ് വള്ള്യായി

പുല്‍വാമയില്‍ വീണ്ടും ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട സംഭവം എന്‍ഐഎ അന്വേഷിക്കും. കേസ് എന്‍ഐഎയ്ക്ക് കൈമാറിയതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. കാര്‍ പിടിച്ചെടുത്ത സ്ഥലവും മറ്റും എന്‍ഐഎ സംഘം സന്ദര്‍ശിക്കും.

കാറില്‍ സ്‌ഫോടക വസ്തുക്കളുമായെത്തി ആക്രമണം നടത്താനുള്ള ഭീകരരുടെ നീക്കമാണ് സുരക്ഷാസേന പുല്‍വാമയില്‍ പരാജയപ്പെടുത്തിയത്. ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദും ഹിസ്ബുള്‍ മുജാഹിദ്ദീനും ചേര്‍ന്ന് സംയുക്തമായാണ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ജമ്മു കശ്മീര്‍ പോലീസിന്റെ സംശയം.

ജമ്മു കശ്മീര്‍ പോലീസ്, സിആര്‍പിഎഫ്, ഇന്ത്യന്‍ സൈന്യം തുടങ്ങിയവരുടെ സംയുക്ത നീക്കത്തിലൂടെയാണ് ഭീകരരുടെ പദ്ധതി പൊളിച്ചടുക്കിയത്. 2019 ലെ പുല്‍വാമ ആക്രണത്തിന്റെ മാതൃകയിലായിരുന്നു ഇത്തവണയും ഭീകരര്‍ ആക്രണത്തിന് ലക്ഷ്യമിട്ടത്. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ വിവരവും സുരക്ഷാസേനയുടെ നിരീക്ഷണവും ഭീകരര്‍ക്ക് തിരിച്ചടിയായി.

Related Articles

Back to top button