InternationalLatest

പത്തുവര്‍ഷത്തിലേറെയായി ഐസോലേഷനില്‍ ഒരു യുവാവ്

“Manju”

ജപ്പാന്‍ : കോവിഡ് മഹാമാരിയുടെ കടന്നു വരവോടെയാണ് സമൂഹജീവിയായ മനുഷ്യര്‍ ഒറ്റപ്പെട്ട് കഴിയുന്ന സംസ്ക്കാരത്തിലേയ്ക്ക് മാറിയത്. എന്നാല്‍ ജപ്പാനില്‍ കോവിഡിന് മുമ്ബും ഇത്തരത്തില്‍ സ്വയം ഒറ്റപ്പെട്ട് കഴിയുന്ന രീതിയുണ്ടായിരുന്നു. വീട്ടില്‍ ഒറ്റപ്പെട്ടോ സ്വയം വീട്ടു തടങ്കലില്‍ കഴിയുന്നതോ ആയ വ്യക്തിയെ ജപ്പാനില്‍ ‘ഹിക്കികോമോറി’ എന്നാണ് വിളിക്കുന്നത്. സാമൂഹിക ഇടപെടലുകളില്ലാതെ കഴിയുന്നവരാണ് ഇത്തരക്കാര്‍.

പഠനമനുസരിച്ച്‌, രാജ്യത്തൊട്ടാകെ 1 മില്യണിലധികം ഹിക്കിക്കോമോറികളുണ്ടെന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആളുകള്‍ ആറുമാസമെങ്കിലുംസമൂഹത്തില്‍ നിന്ന് വിട്ട് അവരുടെ വീട്ടില്‍ കടുത്ത ഒറ്റപ്പെടലില്‍ തുടരുന്ന അവസ്ഥ എന്നാണ് ജാപ്പനീസ് ആരോഗ്യ മന്ത്രാലയം ഇതിനെ നിര്‍വചിക്കുന്നത് അത്തരത്തിലൊരാളാണ് നിറ്റോ സൗജി എന്ന യുവാവ്. കലാകാരനും പ്രൊഫഷണല്‍ ഗെയിം ഡെവലപ്പറുമായ സൗജി, കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഒരു ഹിക്കിക്കോമോറിയാണ്. രണ്ട് മാസത്തിലൊരിക്കല്‍ മുടി വെട്ടാന്‍ മാത്രമാണ് ഇദ്ദേഹം തന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തു പോകുന്നത്.
ടോക്കിയോയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ നിറ്റോ നല്ല ജോലി കണ്ടെത്താന്‍ കഴിയാതെ സ്വന്തം നാട്ടിലേക്ക് മടങ്ങി. സാമ്ബത്തികമായി സ്വതന്ത്രനാകുന്നതുവരെ ഡ്രോയിംഗ് പരിശീലിക്കാനും കോമിക്സുകള്‍ സൃഷ്ടിക്കാനും മൂന്നുവര്‍ഷം ഹിക്കിക്കോമോറിയായി തുടരാന്‍ ഇദ്ദേഹം ആഗ്രഹിച്ചിരുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇപ്പോഴും, കോബിയിലെ തന്റെ ബന്ധുവിന്റെ അപ്പാര്‍ട്ട്മെന്റില്‍ പുറം ലോകവുമായി പരിമിതമായ സമ്ബര്‍ക്കം മാത്രം പുലര്‍ത്തിയാണ് നിറ്റോ കഴിയുന്നത്. അവശ്യവസ്തുക്കള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതിനാല്‍ വീട്ടില്‍ എത്തിച്ചു നല്‍കും.

രാവിലെ 11 മണിക്ക് ആരംഭിക്കുന്ന തന്റെ ഒരു ദിവസത്തെക്കുറിച്ച്‌ നിറ്റോ സൗജി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഉറക്കമുണ‍ര്‍ന്ന ശേഷം വാര്‍ത്തകള്‍ വായിക്കുന്നതിനിടയില്‍ പ്രഭാതഭക്ഷണം കഴിക്കും. അടുത്ത ഒരു മണിക്കൂറില്‍, ഗെയിം ഡെവലപ്മെന്റ് പ്രോജക്റ്റിന് ആവശ്യമായ ഇമെയിലുകള്‍ വായിക്കുകയും മറുപടി നല്‍കുകയും ചെയ്യും. അതിനുശേഷം ഉച്ചഭക്ഷണം തയ്യാറാക്കി കഴിച്ച ശേഷം വീണ്ടും ജോലിയിലേയ്ക്ക് മടങ്ങും. വൈകുന്നേരം, 20 മിനിറ്റ് ശാരീരിക വ്യായാമം ചെയ്യും. അത്താഴത്തിന് ശേഷം വീണ്ടും ജോലിചെയ്യുകയും പുലര്‍ച്ചെ 4 മണിക്ക് ഉറങ്ങുകയും ചെയ്യും.
2015 മുതല്‍, നിറ്റോ ഇംഗ്ലീഷ് പഠിക്കുകയും ഒറ്റപ്പെട്ട് കഴിയുന്ന തന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ഗെയിമില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഈ ഗെയിമിന്റെ പേര് പുള്‍ സ്റ്റേ എന്നാണ്. 2020 ഒക്ടോബറില്‍ ഈ ​ഗെയിം പുറത്തിറക്കിയിരുന്നു. നിറ്റോ സൗജിയെ തന്നെ മാതൃകയാക്കിയുള്ള ഒരു നായകനെയാണ് ​ഗെയിമില്‍ അവതരിപ്പിച്ചിരിക്കുന്നത്. 20,000 ത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുള്ള ഒരു യൂട്യൂബ് തത്സമയ സ്‌ട്രീമിംഗ് ചാനലും അദ്ദേഹം നടത്തുന്നുണ്ട്. തന്റെ ജോലിയില്‍ പൂര്‍ണ്ണമായും അര്‍പ്പിച്ച്‌ കഴിയുകയാണ് സൗജി.

Related Articles

Back to top button