KeralaLatest

വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ കവിത പാരായണ മത്സരത്തില്‍ കൊളക്കാട് സാന്തോം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണിച്ചാര്‍: കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷൻ നടപ്പാക്കുന്ന ഉണര്‍വ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ കവിത പാരായണ മത്സരത്തില്‍ കൊളക്കാട് സാന്തോം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആയ അഷ്വല്‍ ജോണിന് ഒന്നാം സ്ഥാനം.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെല്ലാം വീടുകളില്‍ തന്നെ കഴിയുന്ന സാഹചര്യത്തിലാണ് ഉണര്‍വ് പദ്ധതി പ്രകാരം എല്‍ പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നടത്തിയ മലയാളം കവിത പാരായണ മത്സരത്തിലാണ് അഷ്വല്‍ ജോണ്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയത്.

കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെലിന്‍ മാണി അഷ്വലിനു ഉപഹാരം നല്‍കി. കണിച്ചാര്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ.സദാനന്ദന്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ രേഷ്മ വരുണ്‍, എം.വി സിനി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button