KeralaLatestThrissur

വിസ്മയ ബുക്സിന്റെ ‘വിസ്മയ പുരസ്കാരം’ ഏറ്റുവാങ്ങി

“Manju”


തൃശ്ശൂര്‍: വിസ്മയ ബുക്സ് നല്‍കുന്ന വിസ്മയ പുരസ്കാരം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്കുവേണ്ടി ശാന്തിഗിരി ആശ്രമം തൃശ്ശൂര്‍ ഏരിയ ഇന്‍ചാര്‍ജ് സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി ഏറ്റുവാങ്ങി. ഏപ്രില്‍ ഒന്നിന് വൈകിട്ട് 4 മണിക്ക് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളിലായിരുന്നു പുരസ്കാരദാനം നടന്നത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയന്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സംവിധായകനും നടനുമായ‍ മേജര്‍ രവി, സിനിമ സീരിയല്‍ നടനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹീം കുട്ടി., കോവിഡ് മുന്‍നിരപ്പോരാളിയും ഡോ.പല്‍പ്പു ഫൗണ്ടേഷന്‍ മെമ്പറുമായ ഐശ്വര്യ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍: വിസ്മയ ബുക്സ് പുരസ്കാരദാന ചടങ്ങില്‍ നിന്ന്

 

Related Articles

Back to top button