KeralaLatest

എം പി വീരേന്ദ്രകുമാറിന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആദരാഞ്ജലികൾ അർപ്പിച്ചു

“Manju”

 

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാഹിത്യ മേഖലകളിൽ ഏറെ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ശ്രീ എം പി വീരേന്ദ്ര കുമാറെന്നും അദ്ദേഹത്തിന്റെ വിയോഗം കേരളത്തെ സംബന്ധിച്ച് വിലപ്പെട്ട നഷ്ടമാണെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.

ശാന്തിഗിരി ആശ്രമവുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന അദ്ദേഹം നവജ്യോതി ശ്രീ കരുണാകരഗുരു ജീവിച്ചിരുന്നപ്പോൾ ആശ്രമത്തിലെ നിത്യ സന്ദർശകനായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ റെഫർ ചെയ്യാറുണ്ടായിരുന്നു,എഴുത്തുകൾ പോലെ മനോഹരമായിരുന്നു പ്രസംഗങ്ങളും. കേന്ദ്ര സഹമന്ത്രിയായിരുന്നപ്പോൾ രാജ്യത്തിന്റെ വളർച്ചക്കായി ഒട്ടനവധി സംഭാവനകൾ നൽകിയ അദ്ദേഹം എംപി ആയപ്പോൾ കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ എത്തിച്ചു.

അദ്ദേഹത്തോട് യോജിപ്പും വിയോജിപ്പുമുള്ള ഒരുപാട് പേരുണ്ടായിരുന്നുവെങ്കിലും എന്നും നാടിന്റെ വളർച്ചയെ മുൻനിർത്തി പ്രവർത്തിച്ച ആളായിരുന്നു.മടക്കയാത്ര എന്നാൽ ചുറ്റുമുള്ള ആളുകൾക്ക് ഉപഹാരം അർപ്പിക്കാൻ ഉള്ള അവസരം കൂടിയാണ്. എന്നാൽ ലോകം മൊത്തം കോവിഡ് മൂലമുള്ള പ്രതിസന്ധിയിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും കഴിയുന്നില്ല എന്നതിൽ വേദനയുണ്ട്, എനിക്കെന്നു പോലെ അദ്ദേഹത്തെ സ്നേഹിക്കുന്ന കേരള പൊതുസമൂഹത്തിനുമുണ്ട്.

ഈ അവസരത്തിൽ ആ ആത്മവിന് എന്താണോ ദൈവത്തിൽ നിന്ന് കിട്ടേണ്ടത് അത് കിട്ടുവാനായി നമുക്ക് പ്രാർത്ഥിക്കാം. അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

Related Articles

Back to top button