IndiaLatest

ട്രെയിനിന്റെ അടിയില്‍ വീണ സ്ത്രീ അത്ഭുതകരമായി രക്ഷപെട്ടു

“Manju”

നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ അടിയിലേക്ക് വീണ സ്ത്രീ അത്ഭുതകരമായി  രക്ഷപ്പെട്ടു! വീഡിയോ » Breaking Kerala

ശ്രീജ.എസ്

മുംബൈ: ട്രെയിനിന് അടിയിലേക്ക് വീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. റെയില്‍വേ പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത്. മരണ മുഖത്തു നിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മുംബൈയിലെ താനെ റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് വീണത്. തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രണ്ട് റെയില്‍വേ പൊലീസുകാര്‍ മിന്നല്‍ വേഗത്തില്‍ ചാടിവീണ് സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും അവര്‍ക്കൊപ്പം കൂടി. സെക്കന്‍‍ഡുകളുടെ വ്യത്യാസത്തിലാണ് സ്ത്രീ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Related Articles

Back to top button