LatestThiruvananthapuram

പാൽ വണ്ടി മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

“Manju”

കല്ലമ്പലം; പാൽ വണ്ടി മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കൂടെ ഉണ്ടായിരുന്നയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അങ്കമാലി സ്വദേശിയായ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ അഞ്ച് മണിയോടു കൂടിയായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേയ്ക്ക് പോവുകയായിരുന്ന പാൽ ഫ്രീസർ വാഹനമാണ് അപകടത്തിൽ പെട്ടത്. കല്ലമ്പലം കടുവാ പള്ളി പെട്രോൾ പമ്പിന് സമീപത്തുള്ള മരത്തിലിടിച്ച് വാഹനം റോഡിലേയ്ക്ക് മറിയുകയായിരുന്നു. അപകട കാരണം വ്യക്തമല്ലെന്നും ദിശമാറിയാണ് വാഹനം മരത്തിലിടിച്ചതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

പാൽ ഇറക്കി തിരിച്ചു വരും വഴിയായിരിക്കും അപകടം നടന്നതെന്നാണ് നിഗമനം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് അസിസ്റ്റൻ്റ് സറ്റേഷൻ ഓഫീസർ കെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സതീശൻ , സജി എസ് നായർ , രഞ്ജിത്ത് , വൈശാഖ് , ശ്രീരാജ് , ഉണ്ണികൃഷ്ണൻ , നിഖിൽ , പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തിനും മറ്റ് നടപടികൾക്കും നേതൃത്വം നൽകിയത് .

Related Articles

Back to top button