KeralaLatest

സ്വാമി ശാശ്വതികാനന്ദ അനുസ്മരണം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : സ്വാമി ശാശ്വതികാനന്ദയുടെ 18-ാമത് സമാധി വാര്‍ഷികം ഗുരുനാരായണ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. സ്വാമിയുടെ അവസാനകാലത്തെ വാസസ്ഥാനമായിരുന്ന തിരുവനന്തപുരം മുട്ടടയിലെ ഫൗണ്ടേഷന്‍ ആസ്ഥാനമന്ദിരത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്വാമി സൂക്ഷ്മാനന്ദ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി ശുഭാംഗാനന്ദ, ഗുരുനാരയണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജി. മോഹന്‍ദാസ്, അഡ്വ. ടി.കെ. ശ്രീനാരായണദാസ്, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയ്ക്കല്‍, അഡ്വ. കൃഷ്ണമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദീപപ്രകാശനം, പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ത്ഥന എന്നീ ചടങ്ങുകളോടെ നടത്തിയ സ്വാമി ശാശ്വതികാനന്ദ അനുസ്മരണം ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് സംഘടിപ്പിച്ചത്.

Related Articles

Back to top button