KeralaLatestThiruvananthapuram

വെഞ്ഞാറമൂട്; ബൊലേറോയും, വാഗണറും കൂടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്

“Manju”

കൃഷ്ണകുമാർ സി.

വെഞ്ഞാറമൂട്: ബൊലേറോയും, വാഗണറും കൂടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്. ബൊലേറോ യാത്രികരായ വാമനപുരം മുല്ലമംഗലത്ത് വീട്ടിൽ കുമാർ (46) മകൾ കൃഷ്ണവേണി ( 9 ), വാഗണർ യാത്രികരായ കല്ലറ പാട്ടറ സജിന മൻസിലിൽ, സലിം (60) ഭാര്യ മാജിത (52) മകൾ സജിന (32) എന്നിവർക്കാണ് പരിക്കുപറ്റിയത്.

ഇന്നലെ വൈകിട്ട് സംസ്ഥാന പാതയിൽ വാമനപുരം സ്കൂൾ ജംഗ്ഷന്‍ സമീപത്തുവച്ചായിരുന്നു അപകടം. കാരേറ്റ് ഭാഗത്തു നിന്നും വന്ന് സ്കൂൾ റോഡിലേയ്ക്ക് പ്രവേക്കുകയായിരുന്ന ബൊലലേറോയും, വെഞ്ഞാറമൂട് ഭാഗത്തു നിന്നും വരുകയായിരുന്ന വാഗണറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

പരിക്കേറ്റവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ റോഡിൽ കുരുങ്ങി കിടന്നത് സംസ്ഥാന പാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി വാഹനങ്ങൾ മാറ്റി റോഡ് ക്ലീൻ ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. വെഞ്ഞാറമൂട് പോലീസ് മേൽ നടപടി സ്വീകരിച്ചു.

Related Articles

Back to top button