KeralaLatest

ഭാഗ്യക്കുറികള്‍ സര്‍ക്കാരിന് ലാഭമില്ല; മന്ത്രി

“Manju”

തിരുവനന്തപുരം: കേരളാ ഭാഗ്യക്കുറികള്‍ സര്‍ക്കാരിന് വലിയ ലാഭകരമല്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ചെലവും സമ്മാനത്തുകയും കഴിഞ്ഞ് ചെറിയ ലാഭമാണ് സര്‍ക്കാരിന് ലഭിക്കുന്നുള്ളൂ,എന്നാല്‍ ലാഭത്തേക്കാള്‍ പരിഗണന നല്‍കുന്നത് ലോട്ടറി വില്‍പ്പന ഉപജീവനമാക്കിയ രണ്ട് ലക്ഷം പേര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് ലോട്ടറിയിലൂടെ സമ്മാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.പുതിയ ലോട്ടറിയായ ഫിഫ്റ്റി- ഫിഫ്റ്റി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button