KeralaLatestThiruvananthapuram

ആകാശ സുരക്ഷയൊരുക്കാന്‍ ഇസ്രായേലിന്റെ ഫാല്‍ക്കണ്‍ റഡാര്‍ വരുന്നു

“Manju”

സിന്ധുമോള്‍ ആര്‍

ഡല്‍ഹി: വര്‍ദ്ധിച്ചു വരുന്ന അന്താരാഷ്‌ട്ര അതിര്‍ത്തിയലെ പാകിസ്ഥാന്റെ നുഴഞ്ഞുകയ‌റ്റവും തുടര്‍ന്നുള‌ള കുഴപ്പങ്ങളും ലഡാക്കിലെ ചൈനയുമായുള‌ള അതിര്‍ത്തി സംഘര്‍ഷവും ഫലത്തില്‍ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യുകയാണ്. സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലില്‍ നിര്‍മ്മിച്ച വായുവിലൂടെയുള‌ള ഭീഷണി നേരിടുന്നതിനുള‌ള റഡാര്‍ സംവിധാനമായ ഫാല്‍ക്കണ്‍ അവാക്‌സിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി.

റഷ്യന്‍ നിര്‍മ്മിത എ-50 എയര്‍‌ക്രാഫ്‌റ്രിന് മുകളില്‍ ഘടിപ്പിക്കുന്ന ഫാല്‍ക്കണ്‍ റഡാര്‍ 360 ഡിഗ്രി തിരിഞ്ഞ് ശത്രുക്കളുടെ നീക്കം സസൂക്ഷ്‌മം നിരീക്ഷിക്കും. നിലവില്‍ ഇന്ത്യയ്‌ക്ക് ഫാല്‍ക്കണ്‍ റഡാര്‍ ഘടിപ്പിച്ച മൂന്ന് വിമാനങ്ങളുണ്ട്. 240 ഡിഗ്രി നിരീക്ഷണത്തിന് ഉതകുന്ന ഡിആര്‍ഡിഒ നിര്‍മ്മിത വിമാനങ്ങള്‍ രണ്ടെണ്ണവുമുണ്ട്.

Related Articles

Back to top button