ErnakulamLatest

അഞ്ച് കള്ളനോട്ടുകളില്‍ താഴെ പിടികൂടിയാല്‍ ഇനി മുതല്‍ പോലീസ് കേസില്ല

“Manju”

കൊച്ചി: അഞ്ചോ അതിലധികമോ കള്ളനോട്ടുകള്‍ പിടിച്ചെടുക്കുന്ന സംഭവങ്ങളില്‍ മാത്രം ഇനി പോലീസ് കേസ്. അഞ്ചില്‍ താഴെ നോട്ടുകള്‍ മാത്രമാണ് പിടിച്ചെടുക്കുന്നതെങ്കില്‍ ഇനി കേസ് എടുക്കില്ല.
ഓരോ കള്ളനോട്ട് പിടിക്കുമ്ബോഴും കേസെടുക്കുന്നത് മൂലം, കേസുകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരാന്‍ ആര്‍ബിഐ തീരുമാനിച്ചത്. ലോട്ടറി വില്‍പ്പനക്കാരും ചെറുകിട കച്ചവടക്കാരമാണ് പലപ്പോഴും ഒന്നോ രണ്ടോ കള്ളനോട്ടുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പില്‍ കൂടുതലായും വീണു പോകുന്നത്. ഇത്തരത്തില്‍ ഒരു കള്ളനോട്ട് മാത്രമായി കണ്ടെടുക്കുന്ന സാഹചര്യങ്ങളില്‍ അതിന്റെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് പോലീസും പറയുന്നു.

Related Articles

Back to top button