KeralaLatest

ജാർഖണ്ഡിലേക്കുള്ള ട്രെയിൻ ഇന്ന് രണ്ട് മണിക്ക്

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

ഇന്ന് ഉച്ചക്ക് രണ്ടിന് ജാർഖണ്ഡിലേക്കുള്ള അതിഥി തൊഴിലാളികളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് അയക്കും. ജാർഖണ്ഡിലെ ഹാതിയയിലേക്ക്,1, 200 പേരെയാണ് അയക്കുന്നത്

ഇന്നലെ  ആലുവയില് നിന്ന് ഒറീസയിലെ ഭുവനേശ്വറിലേക്കാണ് ആദ്യ ട്രെയിന് പോയത്. ഇന്നലെ വൈകുന്നേരം ആറിനു പുറപ്പെടാനിരുന്ന ട്രെയിന് പരിശോധനകള് പൂര്ത്തിയാക്കി പുറപ്പെട്ടത് രാത്രി പത്തിനാണ്. ട്രെയിനില് 1140 അതിഥി തൊഴിലാളികളുണ്ട്. ആരോഗ്യപരിശോധനയ്ക്കു ശേഷമാണ് ഇവരെ റെയില്വേ സ്റ്റേഷനില് എത്തിച്ചത്. ഇടയ്ക്കു സ്റ്റോപ്പ് ഇല്ലാത്ത ട്രെയിന് 34 മണിക്കൂറുകൊണ്ട് ഭുവനേശ്വറില് എത്തും. ഇന്നു ഭൂവനേശ്വറിലേക്കും പാറ്റ്നയിലേക്കും എറണാകുളത്തുനിന്ന് ഓരോ ട്രെയിനുകള് സര്വീസ് നടത്തും.

Related Articles

Leave a Reply

Back to top button