KeralaLatest

ആശയമൂർച്ചകൊണ്ട് ചിന്തയിൽ തീപ്പൊരി പാറിച്ച വോൾട്ടയറുടെ ഓർമ്മദിനം ഇന്ന്

“Manju”

 

ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവും,തത്ത്വശാസ്ത്രജ്ഞനു വിഖ്യാത സാഹിത്യകാരനുമായിരുന്നു വോൾട്ടയർ.
ജ്ഞാനോദയ യുഗത്തിലെ ഫ്രഞ്ച് ചിന്തകൻ ആയിരുന്നു അദ്ദേഹം സ്വാതന്ത്ര്യം സമത്വം മനുഷ്യസ്നേഹം എന്നിവയ്ക്കായി അദ്ദേഹം മുന്നോട്ടു വച്ച ആശയങ്ങളും ചിന്താസരണികളുമാണ് ഫ്രഞ്ച് വിപ്ലവത്തിന് വഴി മരുന്നിട്ടത്.

ലോകത്തെ പുരോഗമന
ച്ചുക്കളെ മുഴുവൻ അവ സ്വാധീനിച്ചു പേന കൈയിലെടുക്കുക എന്നാൽ പോരിനിറങ്ങുക എന്നുതന്നെയാണ്‌ അർത്ഥമെന്നു അദ്ദേഹം പറഞ്ഞു.മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു എന്നു പറഞ്ഞയാളാണ് വോള്‍ട്ടയര്‍. ചരിത്രത്തിലെ ആദ്യത്തെ പുരോഹിതന്‍ ആദ്യത്തെ തെമ്മാടി ആയിരുന്നുവെന്നും അയാള്‍ വിഡ്ഢിത്തം നിറഞ്ഞ മതത്തെ വിവരമില്ലാത്തവന്റെ മുന്നിലവതരിപ്പിച്ച് വിജയമുണ്ടാക്കുകയായിരുന്നുവെന്നാണ് വോള്‍ട്ടയര്‍ പറഞ്ഞത്.

വോൾ ടയർ എന്നത് തൂലിക നാമമാണ് ഫ്രാൻസ്വ മരീ അറൗവേ എന്നായിരുന്നു യഥാ ർത്ഥ പേര്. യഥാർത്ഥ പേരിൽ കവിതകൾ, നാടകങ്ങൾ‍, നോവലുകൾ‍, ഉപന്യാസങ്ങൾ, ചരിത്രപരവും ശാസ്ത്രപരവുമായ ഗ്രന്ഥങ്ങൾ എന്നിവയെല്ലാം അദ്ദേഹം രചിച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയും കത്തൊലിക്കാസഭയ്ക്കും നിലവിലുണ്ടായിരുന്ന ഫ്രഞ്ച് വ്യവസ്ഥയ്ക്കും എതിരേയും ശബ്ദിച്ച അദ്ദേഹത്തിന്റെ ചിന്തകൾ ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി.1778 മേയ് 30-ന്‌ അന്തരിച്ചു.

പുരോഹിതൻമാരുടെ ചൂഷണത്തെ പരിഹസിച്ചു.യുക്തി ചിന്ത,സമത്വം,മനുഷ്യ സ്നേഹം തുടങ്ങിയവ പ്രോത്സാഹിപ്പിച്ച വോൾട്ടയർ,
സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണെന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.ജനങ്ങളാണ് പരമാധികാരികളെന്ന് പ്രഖ്യാപിച്ച റൂസ്സോ,ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു. ഗവണ്മെന്റിനെ നിയമനിർമാണം,കാര്യനിർവഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ച മോണ്ടസ്ക്യൂ ഫ്രഞ്ച്വിപ്ലവത്തിന്റെ തത്വചിന്തകന്മാർ

വോൾട്ടയർ എഴുതിയ ലഘുനോവലാണ് കാൻഡീഡ്. കാൻഡീഡ് എന്നു പേരുള്ള ചെറുപ്പക്കാരന്റേയും അയാൾക്കു ഗുരുവും മാർഗ്ഗദർശിയും ആയിരുന്ന ദാർശനികൻ ഡോക്ടർ പാൻഗ്ലോസിന്റേയും ദുരിതങ്ങളും സാഹസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. “സാദ്ധ്യമായതിൽ ഏറ്റവും മെച്ചമായ ഈ ലോകത്തിൽ , എല്ലാം നന്മയ്ക്കായി സംഭവിക്കുന്നു” എന്നും സംഭവിക്കുന്നതെല്ലാം മനുഷ്യരാശിക്കുവേണ്ടിയുള്ള ദൈവികപദ്ധതിയുടെ ഭാഗമാകയാൽ അന്തിമ വിശകലനത്തിൽ എല്ലാം നല്ലതിനു വേണ്ടിയാണെന്നും മറ്റും ലീബ്നീസിനെപ്പോലുള്ള ചിന്തകന്മാർ പഠിപ്പിച്ചിരുന്നു.

1755-ൽ പോർത്തുഗലിലെ ലിസ്ബണിലുണ്ടായ ഭൂകമ്പത്തിന്റേയും 1756-ൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ആരംഭിച്ച സപ്തവത്സരയുദ്ധത്തിന്റേയും പശ്ചാത്തലത്തിലാണ് ഈ നോവലിന്റെ രചന നടന്നത്. ഈ സംഭവങ്ങൾ വരുത്തിവച്ച ദുരിതങ്ങളുടെ ഭീകരത, പലരുടേയും ദൈവവിശ്വാസത്തെ ദുർബ്ബലമാക്കിയിരുന്നു. സന്ദേഹത്തിന്റെ ആ വഴി പിന്തുടർന്ന്, ലീബ്നീസിന്റേയും മറ്റും ശുഭാപ്തിവിശ്വാസത്തിന്റെ സാമ്പ്രദായികതയെ ഈ കൃതിയിൽ വോൾട്ടയ ആക്രമിച്ചു.

1694 നവംബർ 21 ന്‌ പാരീസിൽ ജനിച്ചു. ഫ്രാൻസ്വ അറൗവേ, മരീ മാർഗരിറ്റെ ദൗമാ എന്നിവരുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു. കോളെജ് ലൂയി ലെ ഗ്രാന്ദിൽ ജെസ്യൂട്ടുകളുടെ കീഴിൽ പഠിച്ചു. ലത്തീൻ, ഗ്രീക്ക് ഭാഷകൾ ഇവിടെവച്ചാണ്‌ പഠിച്ചത്. ഇതിനുശേഷം ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകൾ സ്വായത്തമാക്കി.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേ എഴുത്തുകാരനാകണമെന്ന് വോൾട്ടയർ തീരുമാനമെടുത്തിരുന്നു. പക്ഷെ പിതാവിന്‌ അദ്ദേഹത്തെ അഭിഭാഷകനാക്കാനായിരുന്നു ആഗ്രഹം. അദ്ദേഹം മകനെ പാരീസിലെ ഒരഭിഭാഷകന്റെ സഹായിയാക്കിയെങ്കിലും ആക്ഷേപഹാസ്യപരമായ കവിതകളെഴുതാനാണ്‌ അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചത്. തുടർന്ന്, നിയമം പഠിക്കാനായി വോൾട്ടയർ ദൂരസംസ്ഥാനങ്ങളിലേക്കയക്കപ്പെട്ടുവെങ്കിലും അവിടെയും എഴുത്തു തുടരുകയാണുണ്ടായത്.

നെതർലാന്റ്സിലെ ഫ്രഞ്ച് സ്ഥാനപതിയുടെ സഹായിയായി പിതാവ് വോൾട്ടയറിന്‌ ജോലി തരപ്പെടുത്തിക്കൊടുത്തു. അവിടെവച്ച് കാതറിൻ ഒളിമ്പെ ഡുനോയർ എന്ന ഫ്രഞ്ച് അഭയാർഥിയുമായി പ്രണയത്തിലായ വോൾട്ടയർ ഒളിച്ചോടാൻ നിശ്ചയിച്ചുവെങ്കിലും ആ പദ്ധതി പിതാവ് പൊളിച്ചു. ഫ്രാൻസിലേക്ക് തിരിച്ചുവരാൻ വോൾട്ടയർ നിർബന്ധിതനായി.

ആദ്യകാലത്തുതന്നെ വോൾട്ടയറുടെ രചനകളിലെ സഭയ്ക്കും ഭരണത്തിനുമെതിരെയുള്ള ആക്രമണങ്ങൾ അദ്ദേഹത്തിന്‌ ധാരാളം പ്രശ്നങ്ങളുണ്ടാക്കി. ഇക്കാരണത്താൽ പലതവണ തടവിലാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. റീജെന്റിനെതിരെയുള്ള രചനയുടെ ഫലമായി പതിനോന്ന് മാസത്തോളം ബാസ്റ്റൈൽ കോട്ടയിൽ തടവിലാക്കപ്പെട്ടു. അവിടെവച്ച് എഴുതിയ ഈഡിപെ എന്ന ആദ്യനാടകമാണ്‌ വോൾട്ടയറെ പ്രശസ്തനാക്കിയത്.
1718-ലാണ്‌ വോൾട്ടയർ എന്ന തൂലികാനാമം സ്വീകരിച്ചത്.

സഭയ്ക്കെതിരായ വിമർശനങ്ങൾ മരണത്തിനുമുമ്പ് തിരിച്ചെടുക്കാൻ കൂട്ടാക്കാതിരുന്നതിനാൽ വോൾട്ടയർക്ക് ക്രിസ്തീയരീതിയിലുള്ള ശവസംസ്കാരം നിഷേധിക്കപ്പെട്ടു. എന്നാൽ ഈ നിഷേധം പ്രസിദ്ധപ്പെടുത്തുന്നതിനുമുമ്പ് സുഹൃത്തുക്കൾ ഷാം‌പെയ്നിലെ സെയ്ലെറെയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ തലച്ചോറും ഹൃദയവും പ്രത്യേകം എംബാം ചെയ്യപ്പെട്ടിരുന്നു. വോൾട്ടയറെ ഫ്രഞ്ച് വിപ്ലവത്തിന്റെ ആചാര്യന്മാരിലൊരാളായി കണക്കാക്കിയിരുന്ന ദേശീയ അസംബ്ലി 1791-ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പാരീസിലേക്ക് കൊണ്ടുവന്ന് പാന്തിയോണിൽ സംസ്കരിച്ചു

വോള്‍ട്ടയര്‍ ഫ്രാന്‍സില്‍ യാത്രചെയ്യവെ രോഗം മൂര്‍ച്ഛിച്ച് കിടക്കയിലായി. കൂദാശ നല്‍കാന്‍ വൈദികര്‍ വന്നു. നിങ്ങള്‍ ആരില്‍നിന്നുവന്നു എന്നായിരുന്നു വോള്‍ട്ടയറിന്റെ ചോദ്യം. ദൈവത്തിങ്കല്‍നിന്ന് എന്നു മറുപടിയുണ്ടായപ്പോള്‍ “തെളിവെന്ത്” എന്ന് മറുചോദ്യം. ഉത്തരമുണ്ടായില്ല. കൂദാശയും കുര്‍ബാനയുമില്ലാതെ വോള്‍ട്ടയര്‍ മരണമടഞ്ഞു. പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാനാവില്ലെന്നായി പുരോഹിതര്‍.

വോള്‍ട്ടയറിന്റെ വിലാപയാത്രയില്‍ ലക്ഷം പേരുണ്ടായിരുന്നു. അതു കാണാന്‍ നിരത്തുവക്കില്‍ ആറുലക്ഷംപേരുണ്ടായിരുന്നു. ഫ്രഞ്ചുവിപ്ളവം നടന്നശേഷം വന്ന ഗവണ്‍മെന്റ് 1791ല്‍ വോള്‍ട്ടയറിന്റെ അസ്ഥി ആഘോഷപൂര്‍വം പാരീസിലെത്തിച്ച് സംസ്കരിച്ചു. പള്ളി പൊറുത്തില്ല. 1815ല്‍ ‘സ്വന്തം’ ഭരണം വന്നപ്പോള്‍ ആ അസ്ഥിക്കഷണങ്ങള്‍ പാരീസില്‍നിന്ന് പെറുക്കിയെടുത്ത് നഗരത്തിനു പുറത്തുകൊണ്ടുപോയി കുഴിച്ചിട്ട് പ്രതികാരം ചെയ്തു.

Related Articles

Back to top button