KeralaLatestThrissur

പ്രതിയോഗി ഏത് വൈറസാണെങ്കിലും നാം അതിജീവിക്കും.

“Manju”

 

കോവിഡ് നിയന്ത്രണങ്ങൾ മൂലം ജനങ്ങൾക്ക് ലഭിക്കേണ്ട ഒരു സർക്കാർ സേവനവും നഷ്ടമായിക്കൂടാ. ഇന്ന് നടന്ന ഇ-പരാതി പരിഹാര അദാലത്ത് ആ ദിശയിലുള്ള ഒരു ചുവടുവെയ്പ് ആണ്.

ഇ – പരാതി പരിഹാര അദാലത്തിലൂടെ മുകുന്ദപുരം താലൂക്കിലെ 20 പരാതിക്കൾക്ക് പരിഹാരമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വീഡിയോ കോൺഫറൻസ് വഴിയാണ് പരാതികൾക്ക് മറുപടി നൽകിയത്. ഇ-പരാതി പരിഹാര അദാലത്തിൽ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ജനങ്ങളുടെ വർധിച്ച പങ്കാളിത്തം തുടർ നാളുകളിൽ ഉറപ്പു വരുത്തും.

ചക്കരപ്പാടം മഴുവഞ്ചേരി തുരുത്ത് പാലത്തിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ സ്വന്തമായി വീടില്ലാത്ത ഓമനയെ ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കാനും നിർദ്ദേശം നൽകി.

നാഷ്ണൽ ഇൻഫർമാറ്റിക് സെന്ററും ഐ ടി മിഷനുമാണ് ഇ-പരാതി പരിഹാര അദാലത്തിന് സാങ്കേതിക സഹായം ലഭ്യമാക്കിയത്.

Related Articles

Back to top button